newsroom@amcainnews.com

പിഎൻപി ഡ്രോ: ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

ഓട്ടവ: ഈ വർഷത്തെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട. അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി പ്രൊഫഷണൽ കഴിവുകളും അനുഭവപരിചയവും കൂടാതെ ആൽബർട്ടയുമായുള്ള ബന്ധവും പരിഗണിച്ചാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. 2025 ഫെബ്രുവരി 3-നും 6-നും ഇടയിൽ റൂറൽ റിന്യൂവൽ സ്‌ട്രീം, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (എക്‌സ്‌പ്രസ് എൻട്രി), ഡെഡിക്കേറ്റഡ് ഹെൽത്ത്‌കെയർ പാത്ത്‌വേ (നോൺ-എക്‌സ്‌പ്രസ് എൻട്രി) മൂന്ന് നറുക്കെടുപ്പുകളിലൂടെ മൊത്തം 308 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

ഫെബ്രുവരി 3-ന് നടന്ന റൂറൽ റിന്യൂവൽ സ്‌ട്രീം നറുക്കെടുപ്പിലൂടെ 190 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് 68 സ്കോർ ആവശ്യമായിരുന്നു. രണ്ടാം നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (എക്‌സ്‌പ്രസ് എൻട്രി) വഴി 70 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി 6-ന് നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (നോൺ-എക്സ്പ്രസ് എൻട്രി) നറുക്കെടുപ്പിൽ 48 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

You might also like
The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

Top Picks for You
Top Picks for You