newsroom@amcainnews.com

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

സസ്കാച്വാനിലെ കിസ്ബിക്ക് സമീപം ചെറുവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 18 വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മാനിറ്റോബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹാർവ്സ് എയർ’ ഫ്ലൈയിംഗ് സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള സെസ്ന 172 (Cessna 172) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പ്രവിശ്യാ തലസ്ഥാനമായ റെജൈനയിൽ നിന്നും മാനിറ്റോബയിലെ സ്റ്റെയ്ൻബാക്കിലേക്ക് രാത്രികാല ദീർഘദൂര പരിശീലന പറക്കൽ നടത്തുകയായിരുന്നു വിമാനം. കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസിനായി കൂടുതൽ മണിക്കൂറുകൾ പറന്ന് പരിചയം നേടാനായി ലൈസൻസുള്ള രണ്ട് പൈലറ്റുമാർ വിമാനം പരതുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ രണ്ടു പൈലറ്റുമാരും മരിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ സ്റ്റെയ്ൻബാക്കിൽ എത്താതിരുന്നതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് റോയൽ കനേഡിയൻ എയർഫോഴ്സ് ഹെർക്കുലീസ് വിമാനം നടത്തിയ തിരച്ചിലിൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

You might also like
3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You