കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

കാലിഫോർണിയ : നഗരത്തിലെ യോസെമിറ്റി ദേശീയോദ്യാനത്തില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. യൂറോകോപ്റ്റര്‍ എഎസ്-32 ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. തീ അണയ്ക്കുന്നതിനായി ഹെലികോപ്റ്ററില്‍ നിന്നും വെള്ളം ഒഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യോസെമിറ്റിയിലെ ഓസ്ട്രാന്‍ഡര്‍ തടാകത്തിന് സമീപം ഡോം ഫയര്‍ പടരുന്ന മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെടുത്തതായി ഡോം ഫയര്‍ ദൗത്യ മേധാവി […]
ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ലൊസാഞ്ചലസ് : നഗരത്തിലെ വയോജന താമസകേന്ദ്രത്തില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു. വെടിവെപ്പിൽ മൂന്നു ജീവനക്കാര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ലൊസാഞ്ചലസിലെ പ്രോഗ്രസീവ് ഹോം ഫോര്‍ ദ എല്‍ഡര്‍ലിയുടെ ലോബിയില്‍ തിങ്കളാഴ്ച്ച രാവിലെ 11ഓടെയാണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ലൊസാഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്ട്മെൻ്റ് ഡെപ്യൂട്ടി ചീഫ് മാര്‍ക്ക് റെയ്ന അറിയിച്ചു. […]
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

വാഷിങ്ടൺ : എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആറായിരത്തിലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു. നെവാര്‍ക്കും ഫിലഡൽഫിയയുമാണ് തകരാറിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. തിങ്കളാഴ്ച രാവിലെ ഫിലഡൽഫിയയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ സര്‍ക്യൂട്ട് തകരാറിലായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ഫിലഡൽഫിയയിലെ സര്‍ക്യൂട്ട് മാറ്റുന്നതിനായി വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമപാത താല്‍ക്കാലികമായി അടയ്‌ക്കേണ്ടിവന്നതായും അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണി […]
ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനിയും കൂടിക്കാഴ്ച നടത്തി. മാന്‍ഹട്ടനിലെ ഗ്രേസി മാന്‍ഷനില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു. കുടിയേറ്റ നിയമനടപടികള്‍, നഗരത്തിലെ ഭവനപ്രശ്‌നം, പൊതുസുരക്ഷ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2025ലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് മൂന്നാം തവണയാണ്. മംദാനി മേയറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ട്രംപ് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും, തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സൗഹൃദപരമായ […]
ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

എഡ്മിന്‍റൻ : അൽബർട്ട കാനഡയുടെ ഭാഗമായി തുടരാൻ പ്രചാരണം നടത്തുന്ന ‘ഫോറെവർ കാനഡ’ സംഘടന ഔദ്യോഗികമായി ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്തു. റഫറണ്ടത്തിലെ പത്താമത്തെ ചോദ്യത്തിന് ‘ഓപ്ഷൻ എ’ എന്ന് വോട്ട് ചെയ്യാൻ വോട്ടർമാരോട് ‘ഫോറെവർ കാനഡ’ ആവശ്യപ്പെട്ടു രംഗത്ത് എത്തി. പ്രവിശ്യാ കാനഡയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വോട്ടിങ്ങിലെ ആശയക്കുഴപ്പം മാറ്റിക്കൊടുക്കാനാണ് ഈ ഘട്ടത്തിൽ നേരിട്ടുള്ള പ്രചാരണത്തിലേക്ക് കടന്നതെന്ന് സംഘടനയുടെ സ്ഥാപകൻ തോമസ് ലൂകാസാക് വ്യക്തമാക്കി. റഫറണ്ടത്തിലെ ചോദ്യങ്ങൾ വളരെ സങ്കീർണ്ണമാണെന്നും ഇതിനാലാണ് എങ്ങനെ വോട്ട് […]
ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

വൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിലെ കോട്ട്നേ ലേക്ക് മേഖലയിൽ സ്കങ്ക് റാബീസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 15-നും സെപ്റ്റംബർ 4-നും ഇടയിലാണ് രോഗം ബാധിച്ച സ്കങ്കിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ഇൻ്റീരിയർ ഹെൽത്തും ബി.സി. സെന്‍റർ ഫോർ ഡിസീസ് കൺട്രോളും മുന്നറിയിപ്പ് നൽകി. സ്കങ്കുമായി സമ്പർക്കത്തിലായവരെ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകിയതായി ഇൻ്റീരിയർ ഹെൽത്ത് അറിയിച്ചു. പ്രദേശത്ത് സ്കങ്കുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും പരിശോധനയ്ക്ക് തയ്യാറാകണം. ഓഗസ്റ്റ് 15-ന് ശേഷം സ്കങ്കിന്‍റെ […]
പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

ഓട്ടവ : കനേഡിയൻ പാർലമെൻ്റിൻ്റെ ശരത്കാല സമ്മേളനം ആരംഭിക്കാനിരിക്കെ, രാജ്യത്തെ തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങി ലിബറൽ സർക്കാർ. തൊഴിൽ തർക്കങ്ങളിലും പണിമുടക്കുകളിലും സർക്കാരിന് ഇടപെടാനുള്ള അധികാരങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലാണ് സഭയിൽ ആദ്യം അവതരിപ്പിക്കുക. കൂടാതെ ഫെഡറൽ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്ന “ബിൽഡിങ് കാനഡ സ്‌ട്രോങ് ആക്ട്”, എ.ഐ ചാറ്റ്‌ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലുകൾ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്ന ബില്ലുകൾ എന്നിവയും പാർലമെൻ്റിൻ്റെ പരിഗണനയ്ക്ക് എത്തും. […]
മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

മിസ്സിസാഗ : നഗരത്തിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 18 പേർക്ക് പരുക്കേറ്റു. ക്ലാർക്‌സണിലെ ലേക്ക്‌ഷോർ റോഡിന് സമീപമുള്ള 920 ഇൻവർഹൗസ് ഡ്രൈവിലെ ഏഴ് നില കെട്ടിടത്തിൽ പുലർച്ചെ 3:40-ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മൂന്നും നാലും നിലകളിലെ ബാൽക്കണികളിൽ നിന്ന് ഏകദേശം 16 പേരെ രക്ഷപ്പെടുത്തിയതായി മിസ്സിസാഗ ഫയർ ആൻഡ് എമർജൻസി സർവീസസ് പ്ലാറ്റൂൺ ചീഫ് അറിയിച്ചു. ഏണികളും ഏരിയൽ ഫയർ ട്രക്കുകളും ഉപയോഗിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ താമസക്കാരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ചെറിയ പരുക്കുകളോടെ […]
