newsroom@amcainnews.com

ഒക്ടോബർ റഫറണ്ടം: കാനഡയ്ക്ക് ഒപ്പം, പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ

റഫറണ്ടത്തിന് മുന്നോടിയായി കാനഡയ്ക്ക് ഒപ്പമെന്ന പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ. കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ജനഹിതപരിശോധന നടക്കാനിരിക്കെയാണ് പ്രവിശ്യാ സർക്കാർ നാല് മില്യൺ ഡോളറിൻ്റെ പരസ്യ പ്രചാരണത്തിന് തുടക്കമിട്ടത്. ഓൺലൈൻ മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ എന്നിവ വഴിയാണ് പരസ്യങ്ങൾ വന്നുതുടങ്ങിയത്. ഒക്ടോബർ 19-ന് നടക്കുന്ന വോട്ടെടുപ്പിൻ്റെ പ്രാധാന്യവും കാനഡയിൽ തുടരുന്നതിൻ്റെ ആവശ്യകതയും പൗരന്മാരെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് പ്രീമിയറുടെ ഓഫീസ് വ്യക്തമാക്കി.

റഫറണ്ടത്തിൽ പത്ത് പ്രധാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഒമ്പതെണ്ണവും കുടിയേറ്റം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയൽ നടപടികളിലേക്ക് കടക്കാൻ രണ്ടാമതൊരു നിർണായക റഫറണ്ടം നടത്തണമോ എന്ന അവസാനത്തെ ചോദ്യമാണ് ചർച്ചാവിഷയമായിരിക്കുന്നത്.

അതേസമയം രാജ്യത്തിൻ്റെ ഐക്യം നിലനിർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും വേർപിരിയൽ ചർച്ചകൾക്ക് എന്നെന്നേക്കുമായി വിരാമമിടാൻ ആൽബർട്ടയിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

You might also like
Lost phone sold in Canada recovered by police after three years

കാനഡയിൽ വിറ്റ നഷ്ടപ്പെട്ട ഫോൺ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: കാനഡയുമായുളള വ്യാപാര യുദ്ധം ട്രംപിന് തിരിച്ചടിയാകുന്നു

Today is the 75th birthday of Malayalam's legendary actor Mammootty. Numerous people from the film world and fans are wishing him a happy birthday

പ്ലാറ്റിനം തിളക്കത്തിൽ മെഗാസ്റ്റാർ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുടെ പെരുമഴ!

ഡാലസ് KECF ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെൻ്റ് സെപ്റ്റംബര്‍ 12-ന്

വ്യാപാര യുദ്ധം രൂക്ഷം: കാനഡയുടെ പ്രതികാര തീരുവ പ്രാബല്യത്തിൽ

Dr. Sunny Stephen's new symphony 'Uniting Hearts' released, proclaiming world peace and human unity

ലോകസമാധാനവും മാനവിക ഐക്യവും വിളംബരം ചെയ്ത് ഡോ. സണ്ണി സ്റ്റീഫന്റെ പുതിയ സിംഫണി ‘ഹൃദയങ്ങൾ ഒന്നിക്കുന്നു’ പുറത്തിറങ്ങി

Top Picks for You
Top Picks for You