newsroom@amcainnews.com

9/11 ആക്രമണത്തിന്‍റെ 25-ാം വാര്‍ഷികം: കനത്ത സുരക്ഷയില്‍ ന്യൂയോര്‍ക്കില്‍ അനുസ്മരണം

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്‍റെ 25-ാം വാര്‍ഷികം വെള്ളിയാഴ്ച ന്യൂയോര്‍ക്ക് അനുസ്മരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ലോവര്‍ മാന്‍ഹട്ടനിലെ ഗ്രൗണ്ട് സീറോയിലാണ് അനുസ്മരണച്ചടങ്ങ് നടക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. ആക്രമണസമയത്ത് അധികാരത്തിലുണ്ടായിരുന്ന മുന്‍ പ്രസിഡൻ്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്, മുന്‍ പ്രസിഡൻ്റുമാരായ ജോ ബൈഡന്‍, ബറാക് ഒബാമ, ബില്‍ ക്ലിന്‍റണ്‍ എന്നിവരും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുസ്മരണ ചടങ്ങില്‍ ഔദ്യോഗിക പ്രസംഗങ്ങള്‍ ഉണ്ടാകില്ല. പകരം കൊല്ലപ്പെട്ടവരുടെ പേരുകള്‍ […]

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: സഹോദരി അറസ്റ്റില്‍

ഒക്ലഹോമയില്‍ 15 വയസ്സുള്ള സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് വയസ്സുള്ള പെൺകുട്ടി അറസ്റ്റിൽ. ഒക്ലഹോമയിലെ എഡ്മണ്ടിലാണ് സംഭവം. പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി എഡ്മണ്ട് പൊലീസ് ഡിപ്പാര്‍ട്ട്‌മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വെടിവെപ്പ് നടന്ന സമയത്ത് സ്ഥലത്തില്ലായിരുന്ന അമ്മയെയാണ് മകള്‍ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് വ്യകതമാക്കി. ആരോ സഹോദരനെ വെടിവെച്ചുവെന്ന് മകള്‍ ഫോണില്‍ അറിയിച്ചതായാണ് അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് […]

എച്ച് വണ്‍ ബി വീസ: 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ അമേരിക്ക

എച്ച് വണ്‍ ബി ഉള്‍പ്പെടെയുള്ള തൊഴില്‍ വീസകളിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അമേരിക്കയില്‍ തുടരാനും പുതിയ തൊഴില്‍ദാതാവിനെ കണ്ടെത്താനും അനുവദിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശമനുസരിച്ച്, തൊഴില്‍ അവസാനിക്കുന്നതോടെ എച്ച് വണ്‍ ബി വീസ ഉള്‍പ്പെടെയുള്ള ചില വീസകളിലുള്ളവര്‍ക്ക് രാജ്യം വിടേണ്ടിവരും. നിര്‍ദേശം നടപ്പായാല്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കന്‍ ഐടി കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയായേക്കും. രണ്ടാം […]

കാല്‍ഗറിയിൽ വീണ്ടും മഴയ്ക്ക് സാധ്യത

കാല്‍ഗറിയില്‍ അടുത്ത ആഴ്ച പകുതി വരെ തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച കാല്‍ഗറിയില്‍ നേരിയ മഴ പെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കും. ഞായറാഴ്ച വൈകിട്ടോടെ വീണ്ടും മഴ പെയ്യും. നഗരത്തിൽ ഈ സമയത്ത് പകൽ താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും.

ആശങ്കയായി ലിഥിയം-അയേൺ ബാറ്ററി: ടൊറൻ്റോയിൽ റെക്കോർഡ് തീപിടിത്തം

ടൊറൻ്റോയിൽ ലിഥിയം-അയോൺ ബാറ്ററികൾ മൂലമുണ്ടാകുന്ന അപകടകരമായ തീപിടിത്തങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് 97 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ടൊറൻ്റോ ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. മുൻവർഷം രേഖപ്പെടുത്തിയ 91 കേസുകൾ എന്ന റെക്കോർഡ് ഇതോടെ മറികടന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത്തരം അപകടങ്ങളിൽ 200 ശതമാനത്തിലധികം വർധന ഉണ്ടായിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. ഈ വർഷം മാത്രം ഇത്തരം അപകടങ്ങളിൽപ്പെട്ട് 14 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പ്രധാനമായും […]

ആൽബർട്ട റഫറണ്ടവും വ്യാപാരയുദ്ധവും: കാബിനറ്റ് യോഗം വിളിച്ച് മാർക്ക് കാർണി

പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ കാബിനറ്റ് യോഗം ആൽബർട്ടയിൽ ആരംഭിച്ചു. യുഎസുമായുള്ള വ്യാപാരയുദ്ധവും ആൽബർട്ട റഫറണ്ടവും ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് കാബിനറ്റ് യോഗം ചേരുന്നത്. ഈ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഭാവി പദ്ധതികൾ തയ്യാറാക്കുകയാണ് രണ്ടു ദിവസത്തെ യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. കൂടാതെ ഉയർന്ന ജീവിതച്ചെലവും തൊഴിൽ സുരക്ഷിതത്വവും മുൻനിർത്തിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ യോഗത്തിൽ ചർച്ചയാകും. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കാനഡ 27 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് […]