newsroom@amcainnews.com

യുഎസ് പ്രസിഡന്റാകാൻ‍ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നൽ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചെന്നു വെളിപ്പെടുത്തൽ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റാകാൻ‍ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നലാണ് ഇതിനു കാരണമായതെന്നാണ് ആരോപണം. എഴുത്തുകാരായ ജോനാഥൻ അലൻ, ആമി പാർണസ് എന്നിവരുടെ പുതിയ പുസ്തകത്തിലാണ് പരാമർശം. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണ് ഡെമോക്രറ്റിക് സ്ഥാനാർഥിയായി കമലാ ഹാരിസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

‘‘ഡെമോക്രാറ്റിക് പാർട്ടിയുടെ മികച്ച പ്രസിഡന്റ് സ്ഥാർഥിയല്ല കമല എന്ന തോന്നലായിരുന്നു ഒബാമയ്ക്ക്. ട്രംപിനെതിരെ കമല ജയിക്കില്ലെന്ന അഭിപ്രായവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബൈഡന്റെ പിൻഗാമിയായി കമല ഹാരിസ് വരുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു’’. എംഎസ്എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ജോനാഥൻ അലൻ പറഞ്ഞു. ജോനാഥൻ അലനും ആമി പാർൺസും ചേർന്നെഴുതിയ ‘‘ഫൈറ്റ്: ഇൻസൈഡ് ദി വൈൽഡസ്റ്റ് ബാറ്റിൽ ഫോർ ദി വൈറ്റ് ഹൗസ്’’ എന്ന പുസ്തകം ഈ മാസം ഒന്നിനാണ് പുറത്തിറങ്ങിയത്.

You might also like

സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന്

യൂറോപ്പിലെ മാരകമായ ഉഷ്ണതരംഗം: എയർ കണ്ടീഷനിംഗ് ഒരു ജീവരക്ഷാപാധിയാകുന്നു

യുഎസിൽ വിവിധ വെടിവെപ്പുകളിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരുക്ക്

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

കോഴിക്കോട്ട് സ്ത്രീയുടെ മരണം: ഷിഗെല്ലയെന്ന് സംശയം; സംസ്ഥാനത്ത് ആശങ്കയേറ്റി രോഗബാധ

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You