newsroom@amcainnews.com

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

കാട്ടുതീ പടർന്നു പിടിക്കുന്ന ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ 120-ലധികം കാട്ടുതീകളാണ് പ്രവിശ്യയിൽ പടർന്നു പിടിച്ചിരിക്കുന്നത്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ രൂക്ഷമാകാൻ കാരണം.

കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്ത് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്. ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടുതൽ അഗ്നിശമന സേനാ പ്രവർത്തകർ എത്തിയിട്ടുണ്ട്. ബ്രാഡ്‌ലി ക്രീക്കിലുണ്ടായ കാട്ടുതീയിൽ ഇതേവരെ 230-ഓളം വീടുകൾ നശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷ കണക്കിലെടുത്ത് ഏകദേശം 8,000 ആളുകളോട് ഉടനടി വീടൊഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ 7,100-ഓളം ആളുകൾക്ക് എപ്പോൾ വേണമെങ്കിലും മാറിത്താമസിക്കാൻ തയ്യാറായിരിക്കാനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Top Picks for You
Top Picks for You