newsroom@amcainnews.com

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

കനേഡിയന്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ന്യൂയോര്‍ക്ക് സിറ്റി ടൂറിസം + കണ്‍വെന്‍ഷന്‍സ് പുതിയ ‘NYC’s Northern Neighbour Deal’ എന്ന പ്രത്യേക യാത്രാ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 7 വരെ പങ്കെടുക്കുന്ന 85-ലധികം ഹോട്ടലുകള്‍, ബ്രോഡ്വേ ഷോകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, റെസ്റ്റോറൻ്റുകള്‍ എന്നിവിടങ്ങളില്‍ 30 ശതമാനം വരെ ഇളവുകൾ ലഭിക്കും. ഈ ഓഫറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 4 മുതല്‍ ആരംഭിക്കും. കനേഡിയന്‍ ഡോളറിന്‍റെയും യു.എസ്. ഡോളറിന്‍റെയും വിനിമയ നിരക്കിന്‍റെ ആഘാതം കുറയ്ക്കാനും കൂടുതല്‍ കനേഡിയന്‍ സന്ദര്‍ശകരെ ന്യൂയോര്‍ക്കിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

അതോടൊപ്പം പോർട്ടർ എയർലൈൻസ് കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്ള യാത്രകള്‍ക്ക് 20 ശതമാനം വരെ വിമാനക്കൂലി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 15 വരെ യാത്രകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.1 ശതമാനം വർധനയാണ് കനേഡിയൻ സഞ്ചാരികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി ടൂറിസം + കണ്‍വെന്‍ഷന്‍സ് പ്രസിഡൻ്റ് & സിഇഒ ജൂലി കോക്കര്‍ പറയുന്നു. 2026-ല്‍ 8 ലക്ഷത്തിലധികം കനേഡിയന്‍ സന്ദര്‍ശകര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

You might also like

സിറിയയിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ച് അപകടം: കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ സുരക്ഷാ സേനാംഗങ്ങളും സാധാരണക്കാരും

ഒൻ്റാരിയോയില്‍ പഞ്ചാബ് വംശജനായ യുവാവ് കൊല്ലപ്പെട്ട കേസ്: രണ്ടാം പ്രതി പിടിയില്‍

പിയർ ലേക്ക് കാട്ടുതീ: ബ്രിട്ടീഷ് കൊളംബിയയിലെ ക്ലിന്‍റണിൽ ഒഴിപ്പിക്കൽ ഉത്തരവ്

മിഷിഗണില്‍ വീടിനു തീപിടിച്ച് ആറ് കുട്ടികളുള്‍പ്പെടെ എട്ട് പേര്‍ മരിച്ച നിലയില്‍

ഗ്യാസൊലിൻ വില കുറഞ്ഞു: കാനഡയിൽ ജൂണിലെ പണപ്പെരുപ്പം 2.8 ശതമാനമായി താഴ്ന്നു

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

Top Picks for You
Top Picks for You