newsroom@amcainnews.com

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന് ഷാംബര്‍ഗില്‍ ഉള്ള Play and Thrive ക്ലബ്ബില്‍ നടക്കും. ഒക്ടോബർ മൂന്നിനു രാവിലെ എട്ടിന് ആദ്യ മത്സരം ആരംഭിക്കും. പുരുഷ ഓപ്പണ്‍ വിഭാഗത്തിലെ വിജയികള്‍ക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്‍റണ്‍ ക്ലബ് ആയ Pluma Badminton Club നല്‍കുന്ന ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതായിരിക്കും.

വിവിധ കാറ്റഗറികളിലായി എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന വിധത്തിൽ ഡബിൾസ് മത്സരങ്ങളാണ് നടക്കുക. ഇത്തവണ പുരുഷ , വനിത , ജൂനിയര്‍ (U 18) ഇനങ്ങളില്‍ ഇദംപ്രഥമമായി എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരിക്കാം. ഓപ്പണ്‍ ( പ്രായപരിധി ഇല്ല ) വിഭാഗത്തില്‍ മാത്രമായിരിക്കും ഈ മത്സരങ്ങള്‍ നടത്തുന്നത്. സബ് ജൂനിയര്‍ 14 വയസില്‍ താഴെ, സീനിയര്‍ (ABOVE 45) 45-ന് മുകളില്‍, നിയര്‍ AGE 100 COMBINED, വനിതാ വിഭാഗത്തില്‍ സീനിയര്‍ (ABOVE 35) 35-ന് മുകളില്‍ എന്നിവ ആയിരിക്കും മലയാളികള്‍ക്ക് മാത്രമായി നടത്തുന്നത്.

രജിസ്‌ട്രേഷന്‍ ഫീ ടീമിന് 60 ഡോളര്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. (Anish Anto 773 655 0004, Santhosh Kattookaran 773 469 5048, John Koola 847 668 5795, Roshni Biju 312 636 2200, Jithesh Chungath 224 522 9157)

You might also like
Money is flowing into Canada; New Service Canada benefit payments for September

കാനഡയിൽ പണമെത്തുന്നു; സെപ്റ്റംബർ 2026-ലെ പുതിയ സർവീസ് കാനഡ ബെനിഫിറ്റ് പേയ്‌മെന്റുകൾ

Forecast that heat will continue in Kerala, but rain will arrive from the 10th

കേരളത്തിൽ ചൂട് തുടരുമെങ്കിലും പത്താം തീയതി മുതൽ മഴയെത്തുമെന്ന് പ്രവചനം

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: സഹോദരി അറസ്റ്റില്‍

ആൽബർട്ട റഫറണ്ടവും വ്യാപാരയുദ്ധവും: കാബിനറ്റ് യോഗം വിളിച്ച് മാർക്ക് കാർണി

സാൽമൊണെല്ല: കാനഡയിൽ ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചു

ബഹാമസ് തീരത്ത് ചെറുവിമാനം തകര്‍ന്നുവീണു: നാല് പേരെ കാണാതായി

Top Picks for You
Top Picks for You