newsroom@amcainnews.com

മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ

50 വർഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക. 2026 ഫെബ്രുവരിയിൽ ആർട്ടിമെസ് പ്രോഗ്രാം 2 നടക്കുമെന്ന് നാസയുടെ ആക്ടിംഗ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. നാല് ബഹിരാകാശയാത്രികർ അടങ്ങുന്ന ഒരു സംഘം ചന്ദ്രനെ ചുറ്റി സഞ്ചരിക്കും. ചന്ദ്രനെ ചുറ്റി റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള സാഹചര്യം പഠിക്കുകയാണ് ലക്ഷ്യം. പത്തുദിവസത്തെ ദൗത്യത്യത്തിന് ശേഷം ഇവർ തിരികെ ഭൂമിയിലെത്തും. മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തിലെ ഒരു സുപ്രധാന നിമിഷമായിരിക്കും ഇതെന്ന് നാസയുടെ ആക്ടിങ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ലകീഷ ഹോക്കിൻസ് പറഞ്ഞു.

അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ആളെയെത്തിക്കാനുള്ള യുഎസ് ദൗത്യമാണ് നാസയുടെ ആർട്ടെമിസ് പ്രോഗ്രാം2. 1972-ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല.

You might also like
11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You