newsroom@amcainnews.com

മാര്‍ക്ക് കാര്‍ണിയും സംഘവും സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള പുതിയ ലിബറല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യുഎസുമായുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. മെലനി ജോളിക്ക് പകരമായി അനിത ആനന്ദ് വിദേശകാര്യ ചുമതല വഹിക്കും. ധനമന്ത്രിയായി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ് കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ ഡൊമിനിക് ലെബ്ലായും വഹിക്കും. കൂടാതെ കാനഡ-യുഎസ് വ്യാപാരത്തിന്റെ ഉത്തരവാദിത്തവും ഡൊമിനിക് ലെബ്ലായ്ക്കുണ്ട്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കീഴില്‍ ഭവന മന്ത്രിയായിരുന്ന ഷോണ്‍ ഫ്രേസറിനെ കാനഡയുടെ നീതിന്യായ മന്ത്രിയും അറ്റോര്‍ണി ജനറലുമായി വീണ്ടും മുന്‍നിരയിലേക്ക് കൊണ്ടുവന്നു.

പുതിയ മന്ത്രിമാരും വകുപ്പുകളും

ഡൊമിനിക് ലെബ്ലാ – കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ പ്രസിഡന്റ് ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ്

മെലനി ജോളി – വ്യവസായ മന്ത്രി

ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍ – ധനകാര്യ മന്ത്രി

അനിത ആനന്ദ് – വിദേശകാര്യ മന്ത്രി

ക്രിസ്റ്റിയ ഫ്രീലാന്‍ഡ് – ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി

ഡേവിഡ് മക്ഗിന്റി – ദേശീയ പ്രതിരോധ മന്ത്രി

ഷോണ്‍ ഫ്രേസര്‍ – മിനിസ്റ്റര്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് അറ്റോര്‍ണി ജനറല്‍

പാറ്റി ഹാജ്ഡു – തൊഴില്‍,കുടുംബമന്ത്രി

റെബേക്ക ആള്‍ട്ടി – ക്രൗണ്‍-ഇന്‍ഡിജിനസ് റിലേഷന്‍സ് മന്ത്രി

ഷഫ്ഖത്ത് അലി – ട്രഷറി ബോര്‍ഡ് പ്രസിഡന്റ്

ഗാരി അനന്തസംഗരി – പൊതുസുരക്ഷ മന്ത്രി

റെബേക്ക ചാര്‍ട്രാന്‍ഡ് – നോര്‍ത്തേണ്‍ ആന്‍ഡ് ആര്‍ട്ടിക് അഫയേഴ്സ് മന്ത്രി

ജൂലി ഡാബ്രൂസിന്‍ – പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി

ജില്‍ മക്നൈറ്റ് – വെറ്ററന്‍സ് അഫയേഴ്സ് മന്ത്രി

ലെന മെറ്റ്ലെജ് ഡയബ് – ഇമിഗ്രേഷന്‍ മന്ത്രി

മാര്‍ജോറി മൈക്കല്‍ – ആരോഗ്യമന്ത്രി

എലീനര്‍ ഓള്‍സ്വെസ്‌കി – എമര്‍ജന്‍സി മാനേജ്മെന്റ്, കമ്മ്യൂണിറ്റി റെസിലിയന്‍സ് മന്ത്രി

ഗ്രിഗര്‍ റോബര്‍ട്ട്സണ്‍ – ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി

മനീന്ദര്‍ സിദ്ധു – അന്താരാഷ്ട്ര വ്യാപാര മന്ത്രി

ഇവാന്‍ സോളമന്‍ – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്നൊവേഷന്‍ മന്ത്രി

ജോവാന്‍ തോംസണ്‍ – ഫിഷറീസ് മന്ത്രി

റീച്ചി വാല്‍ഡെസ് – വനിതാ-ലിംഗസമത്വ മന്ത്രി, സ്റ്റേറ്റ്സെക്രട്ടറി

സ്റ്റേറ്റ് സെക്രട്ടറിമാര്‍

ബക്ലി ബെലാഞ്ചര്‍ (ഗ്രാമവികസനം)

സ്റ്റീഫന്‍ ഫുഹര്‍ (പ്രതിരോധ സംഭരണം)

അന്ന ഗൈനി (ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത്)

വെയ്ന്‍ ലോങ് (കാനഡ റവന്യൂ ഏജന്‍സി)

സ്റ്റെഫാനി മക്ലീന്‍ (സീനിയേഴ്‌സ്)

നതാലി പ്രൊവോസ്റ്റ് (പ്രകൃതി)

റൂബി സഹോട്ട (കോമ്പറ്റിങ് ക്രൈം)

രണ്‍ദീപ് സരായ് (അന്താരാഷ്ട്ര വികസനം)

ആദം വാന്‍ കോവര്‍ഡന്‍ (കായികം)

ജോണ്‍ സെറുസെല്ലി(തൊഴില്‍)

You might also like

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Top Picks for You
Top Picks for You