IPC ഈസ്റ്റേണ്‍ റീജിയന്‍റെ ന്യൂയോര്‍ക്ക് ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ ലെവിറ്റൗണിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയില്‍ (100 Periwinkle Road, Levittown, New York 11756) നടക്കും. യോഗത്തില്‍ റവ. റെജി മാത്യു ശാസ്താംകോട്ട മുഖ്യസന്ദേശം നല്‍കും. ഇവാ. ജോമി ജോര്‍ജ് ഇംഗ്ലീഷ് സന്ദേശം നല്‍കും. ഐപിസി ഈസ്റ്റേൺ റീജിയൻ മലയാളം ആൻഡ് ഇംഗ്ലീഷ് ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നല്‍കും.
IPC ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡൻ്റ്), റവ. ജേക്കബ് ജോര്‍ജ് (വൈസ് പ്രസിഡൻ്റ്), റവ. ജോണ്‍സണ്‍ എബ്രഹാം (സെക്രട്ടറി), ബ്രദര്‍ ബ്ലെസണ്‍ ജോയ് (ജോയിൻ്റ് സെക്രട്ടറി), ബ്രദര്‍ ജോസ് ബേബി (ട്രഷറര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ഇട്ടി എബ്രഹാം – (917) 373-8118, റവ. ജേക്കബ് ജോര്‍ജ് – (917) 533-5870, റവ. ജോണ്‍സണ്‍ എബ്രഹാം – (914) 426-2992, ബ്രദര്‍ ബ്ലെസണ്‍ ജോയ് – (973) 902-7722, ബ്രദര്‍ ജോസ് ബേബി – (516) 728-2070.







