newsroom@amcainnews.com

എയർ കാനഡയിലെ ഫ്ലെറ്റ് അറ്റൻ്റർമാരുടെ സമരത്തിന് പിന്നാലെ രാജ്യത്ത് വ്യോമയാന മേഖലയിൽ വിദേശ കമ്പനികളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്ന് വിലയിരുത്തൽ

ഓട്ടവ: എയർ കാനഡയിലെ ഫ്ലെറ്റ് അറ്റൻ്റർമാരുടെ സമരത്തിന് പിന്നാലെ രാജ്യത്തെ വ്യോമയാന മേഖലയിൽ വിദേശ കമ്പനികളുടെ സാന്നിധ്യം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യം ഉയരുന്നുവെന്ന് വിലയിരുത്തൽ. എയർ കാനഡയും ജീവനക്കാരും തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിൽ ഫെഡറൽ ഗവൺമെൻ്റ് വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാനഡയുടെ എയർലൈൻ വ്യവസായത്തിൽ മത്സരാത്മകത വർദ്ധിപ്പിക്കണ്ടേതിൻ്റെ ആവശ്യകതയാണ് നിലവിലെ സമരം ചൂണ്ടിക്കാട്ടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സമരത്തെ തുടർന്ന് ബിസിനസ്, അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിമാനയാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് കനേഡിയക്കാരുടെ യാത്രാ പദ്ധതികൾ താറുമാറായിരിക്കുകയാണ്. കൂടാതെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമരം കനത്ത ആഘാതം ഏല്പിച്ചിട്ടുണ്ട്. അതേസമയം, ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ്, ജോലിയിലേക്ക് മടങ്ങാനുള്ള സർക്കാരിൻ്റെ ഉത്തരവ് അംഗീകരിച്ചിട്ടില്ല. ഇതിൻ്റെ യഥാർത്ഥ ദുരിതം ഏറ്റുവാങ്ങുന്നത് നിരപരാധികളായ യാത്രക്കാരാണ്. പണിമുടക്കിന് പുറമേ, കാനഡയിലെ എയർലൈൻ വ്യവസായത്തിൻ്റെ അവസ്ഥയിൽ പൊതുജനങ്ങൾക്ക് വ്യാപകമായ അതൃപ്തിയുണ്ടെന്നാണ് വോട്ടെടുപ്പുകൾ കാണിക്കുന്നത്.

You might also like
Mamdani calls for US to join ICC, arrest Netanyahu during Theo Von podcast appearance: ‘Architect of a horrific genocide

അമേരിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചേരണമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും മംദാനി: തിയോ വോൺ പോഡ്‌കാസ്റ്റിൽ രൂക്ഷവിമർശനം

Gaur attacks school bus; two students injured, and bus windows smashed

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

യുഎസ് പ്രതിരോധവകുപ്പിൽ സൈബർ ആക്രമണം: 30 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോർന്നു

Donald Trump's new financial assistance announcement

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

Top Picks for You
Top Picks for You