newsroom@amcainnews.com

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

Gaur attacks school bus; two students injured, and bus windows smashed

വയനാട്ടിൽ മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ പരക്കംപാച്ചിലും ആക്രമണവുമുണ്ടായി. തലപ്പുഴ ചിറക്കരയിലെ തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് പെട്ടെന്ന് റോഡിലേക്ക് ചാടിവീഴുകയും കണിയാരം സെന്റ് ജോസഫ് ടിടിഎയുടെ ബസ്സിന് നേരെ പാഞ്ഞടുക്കുകയുമായിരുന്നു.

പോത്തിന്റെ കുത്തേറ്റ് ബസ്സിന്റെ വശത്തെ ഗ്ലാസുകൾ പൂർണ്ണമായി തകരുകയും, ആ ഭാഗത്തെ കമ്പികൾ വളഞ്ഞ നിലയിലാകുകയും ചെയ്തു. ഈ ആക്രമണത്തിൽ ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഇരുവർരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

You might also like

ഡാലസ് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3-ന്

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

Controversy over night travel ban in plantation areas due to wildlife conflict in Idukki

ഇടുക്കിയിൽ വന്യജീവി സംഘർഷം: തോട്ടം മേഖലകളിൽ രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെച്ചൊല്ലി വിവാദം

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

Top Picks for You
Top Picks for You