newsroom@amcainnews.com

മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പത്രപ്രവർത്തകനായിട്ട് എത്ര നാളായി?

ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ വച്ചാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി ക്ഷുഭിതനായത്. പത്രപ്രവർത്തകനായിട്ട് എത്ര നാളായി എന്നായിരുന്നു മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ചോദിച്ചത്.

പിഎം ശ്രീയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചർച്ച യോഗത്തിൽ നടന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവക്കാൻ കേരളം കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്. തുടർന്ന് ഇന്നു രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകിയത്. ഇതിനു ശേഷം നടക്കുന്ന ആദ്യ പിബി യോഗത്തിനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.

You might also like

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

എഐ സാങ്കേതികവിദ്യ വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാനഡയിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

ടെലിഗ്രാം ബ്ലോക്കിനെതിരെ കോടതിയിലേക്ക്, ശിവസേന (UBT) പിളരുമെന്ന അഭ്യൂഹം ശക്തമാകുന്നു

ജാമ്യ, ശിക്ഷാ പരിഷ്കരണം വരുത്തി കാനഡ: ബിൽ സി-14 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

മതവിശ്വാസങ്ങൾ ലംഘിക്കുന്ന ലൈംഗിക-ലിംഗഭേദ പാഠങ്ങൾ: സ്കൂൾ ഡിസ്ട്രിക്റ്റിനെതിരെ ക്രിസ്ത്യൻ കുടുംബത്തിന്റെ കേസ്

ഈ മനോഹര തീരം’ കലാമേളയും തത്സമയ രുചിവിരുന്നും ജൂൺ 19, 20 തീയതികളിൽ.

Top Picks for You
Top Picks for You