newsroom@amcainnews.com

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

സബ്‌സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്ക് പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഒക്ടോബർ ഒന്നു മുതൽ സബ്‌സിഡി സിലിണ്ടർ ബുക്ക് ചെയ്യാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിരിക്കണമെന്ന് പെട്രോളിയം ആന്റ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സർക്കാർ സഹായം ശരിയായ ഉപയോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നീക്കമെന്നാണ് വിശദീകരണം. സബ്‌സിഡി സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ഇതുപകരിക്കും. യോഗ്യരല്ലാത്തവരെ ഒഴിവാക്കാനും കഴിയുമെന്നും മന്ത്രാലയം പറയുന്നു.

സെപ്റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം ആകെ 27.43 കോടി ഉപയോക്താക്കൾക്കാണ് സബ്‌സിഡി നിരക്കിൽ രാജ്യത്ത് എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നത്. ഇതിൽ 89.9% பேரும் ആധാർ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് പരിശോധന പൂർത്തിയാക്കേണ്ടതാണ്. പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്ക് സബ്‌സിഡി നിരക്കിൽ സിലിണ്ടർ ലഭിക്കൂ. ഇതിനോടകം ബയോമെട്രിക് പരിശോധന നടത്തിയവർക്ക് സാധാരണ പോലെ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

ബയോമെട്രിക് പരിശോധന എങ്ങനെ

മൂന്ന് തരത്തിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

  • എൽപിജി സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട എണ്ണ കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡെലിവറി ഏജന്റിന് പരിശോധന നടത്താം.
  • സിലിണ്ടർ വിതരണക്കാരുടെ ഓഫീസുകളിൽ നേരിട്ടെത്തി
  • എണ്ണകമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപയോക്താവിന് വീട്ടിൽ ഇരുന്ന് ചെയ്യാം.

ഇൻഡേൻ ഉപയോക്താക്കൾക്ക് ഇന്ത്യൻഓയിലിൽ വൺ ആപ്പാണ് ഉപയോഗിക്കാനാവുക. ഭാരത് ഗ്യാസിന് ഹലോ ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് എച്ച്‌പി പേ എന്നീ ആപ്പുകളും പരിശോധനയ്ക്ക് ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ബയോമെട്രിക് പരിശോധന നടത്താത്തവർക്കും സിലിണ്ടർ ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ഇവർക്ക് സബ്‌സിഡി ലഭിക്കില്ലെന്ന് മാത്രം.

You might also like

പരിശീലനക്കുറവ്, സുരക്ഷാ ആശങ്ക: കാനഡയിലെ ട്രക്കിങ് മേഖലയിൽ നിലവാരക്കുറവ്

Flight Ticket Prices from Kerala to Canada Surge Sharply; A Blow to Winter Travelers

കേരളത്തിൽനിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു; ശീതകാല യാത്രക്കാർക്ക് തിരിച്ചടി

Brad Bradford is out. Who's left to challenge Chow's progressive council now?

ബ്രാഡ് ബ്രാഡ്‌ഫോർഡ് പുറത്തേക്ക്: മേയർ ഒലീവിയ ചൗവിന്റെ പുരോഗമന കൗൺസിലിനെ ഇനി ആര് വെല്ലുവിളിക്കും?

Ontario to provide fiscal update as tariff fight bites into budget

താരിഫ് തർക്കം ബജറ്റിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോ സാമ്പത്തിക അവലോകനം നടത്തും

Arrests made in protests of Bloor Street bike lane removal intended to quell dissent, lawyers allege

ബ്ലൂർ സ്ട്രീറ്റിലെ സൈക്കിൾ ട്രാക്ക് പൊളിച്ചുനീക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത നടപടി ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്താനാണെന്ന് അഭിഭാഷകർ

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

Top Picks for You
Top Picks for You