newsroom@amcainnews.com

വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ച: വടക്കൻ കാൽഗറിയിൽ അഞ്ചു പേർ ആശുപത്രിയിൽ

ടക്കൻ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ചയെ തുടർന്ന് അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊട്ടു മുൻപാണ് താരഡേൽ കമ്യൂണിറ്റിയിലെ താരലേക്ക് വേ NE-യിലുള്ള ഒരു രണ്ട് നില വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് അഗ്നിശമന സേന എത്തിയത്. സേനയെത്തുമ്പോൾ ബേസ്മെൻ്റ് സ്യൂട്ടിലും മുകളിലെ നിലകളിലുമായി താമസിക്കുന്നവർക്ക് സുഖമില്ലായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. തലേദിവസം ഇവരെല്ലാവരും തന്നെ ചികിത്സ തേടിയിരുന്നെങ്കിലും വീട്ടിലേക്ക് മടങ്ങിയിരുന്നു.

അഗ്നിശമന സേന വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അവർ ഫർണസും ഹോട്ട് വാട്ടർ ടാങ്കും പ്രവർത്തിപ്പിച്ചപ്പോൾ കാർബൺ മോണോക്സൈഡിൻ്റെ അളവ് 172 ppm (പാർട്സ് പെർ മില്യൺ) ആയി ഉയർന്നു. ഇത് അപകടപരിധിയായ 50 ppm എന്നതിനേക്കാൾ വളരെ കൂടുതലാണ്. തുടർന്ന് സംഭവസ്ഥലത്തേയ്ക്ക് ആംബുലൻസുകൾ എത്തിച്ച് കുട്ടിയടക്കം അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്മെൻ്റ് കാർബൺ മോണോക്സൈഡ് അലാറങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി. വീടിൻ്റെ എല്ലാ നിലകളിലും, പ്രത്യേകിച്ച് ഉറങ്ങുന്ന സ്ഥലങ്ങൾക്ക് സമീപം ഇവ സ്ഥാപിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇന്ധനം കത്തിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കാനും, മതിയായ വായുസഞ്ചാരമില്ലാത്ത അടഞ്ഞ സ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിക്കരുതെന്നും താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You