newsroom@amcainnews.com

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

The adventurous rescue of the baby elephant by the fishermen

പശ്ചിമ ബംഗാളിൽ മീൻപിടുത്തത്തിനായി ഇറങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവമാണ് ഉണ്ടായത്. ജൽപെഗുരി ജില്ലയിലെ ഗജോൾഡോബ ബാറേജിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപെട്ട ഒരു ആനക്കുട്ടിയാണ് അപകടത്തിൽ അകപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ടീസ്റ്റ് നദിയിലൂടെയുള്ള മീൻപിടുത്തത്തിനിടയിലാണ് ഒഴുക്കിൽപെട്ട് അവശനിലയിലായ ആനക്കുട്ടിയെ ഇവർ കണ്ടത്.

നദിയിലെ ശക്തമായ ഒഴുക്കിനെതിരെ നീന്തിത്തളർന്ന് മുങ്ങിത്താഴാറായ ആനക്കുട്ടിയെ കണ്ട് മത്സ്യത്തൊഴിലാളികൾ ഒട്ടും സമയനം കളയാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. അഞ്ച് പേരും ചേർന്ന് വലിയ ആത്മധൈര്യത്തോടെ ആനക്കുട്ടിയെ തങ്ങളുടെ വള്ളത്തിലേക്ക് വലിച്ചുകയറ്റി. തുടർന്ന് ഏകദേശം നാല് കിലോമീറ്ററോളം ദൂരം ആനക്കുട്ടിയുമായി നദിയിലൂടെ സഞ്ചരിച്ച ഇവർ സംഘം ചേർന്ന് കാദംബരി വനമേഖലയിൽ എത്തിച്ചേർന്നു. അവിടെവെച്ച് ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൈവശം സുരക്ഷിതമായി ഏൽപ്പിച്ചു. ഈ മാതൃകാപരവും സാഹസികവുമായ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉചിതമായ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Top Picks for You
Top Picks for You