newsroom@amcainnews.com

കാൽഗറി ഭവനവിപണി മാന്ദ്യത്തിലേക്ക്: ഓഗസ്റ്റിൽ വീടുകളുടെ വിൽപ്പനയിൽ 16% ഇടിവ്

നഗരത്തിലെ വീടുകളുടെ വിൽപ്പന വീണ്ടും കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. വീടുകളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ 16% ഇടിഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. ആകെ 1,660 വീടുകളാണ് ഓഗസ്റ്റിൽ വിറ്റത്. വിപണിയിലേക്ക് പുതുതായി എത്തുന്ന വീടുകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവും ഉണ്ടായിട്ടുണ്ട്.

കൂടാതെ ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 5,69,000 ഡോളർ ആയി കുറഞ്ഞു. സിറ്റി സെൻ്റർ, വെസ്റ്റ് കാൽഗറി തുടങ്ങിയ മേഖലകളിൽ വീടുകളുടെ വിലയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും നോർത്ത് ഈസ്റ്റ് മേഖലകളിൽ വില കുത്തനെ ഇടിഞ്ഞു. നോർത്ത് ഈസ്റ്റ് മേഖലയിൽ പ്രൈവറ്റ് വീടുകളുടെ വിലയിൽ 6.4 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉയർന്ന പലിശനിരക്കുകൾ കാരണം വാങ്ങുന്നവർ പുലർത്തുന്ന ജാഗ്രതയാണ് ഈ മാന്ദ്യത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

You might also like
Asia is poised to take up 70% of Canadian oil exports, pipeline executive says

കനേഡിയൻ എണ്ണ കയറ്റുമതിയുടെ 70 ശതമാനവും ഏഷ്യ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി പൈപ്പ്‌ലൈൻ എക്സിക്യൂട്ടീവ്

ചരക്കുനീക്കം പ്രതിസന്ധിയില്‍: യുഎസ്- കാനഡ അതിര്‍ത്തി പരിശോധന ശക്തമാക്കി ട്രംപ്

Trump's move to redraw American borders: 'Greater US map' featuring Canada and Mexico released

അമേരിക്കൻ അതിർത്തികൾ മാറ്റിവരയ്ക്കാൻ ട്രംപിന്റെ നീക്കം: കാനഡയും മെക്സിക്കോയും ഉൾപ്പെടുത്തി ‘വിശാല യുഎസ് ഭൂപടം’ പുറത്തുവിട്ടു

Boat capsizes in Kollam during rescue operations; fishermen miraculously escape

രക്ഷാപ്രവർത്തനത്തിനിടെ കൊല്ലത്ത് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒൻ്റാരിയോ ഹാമിൽട്ടണിൽ വെസ്റ്റ് നൈൽ വൈറസ് ബാധ: ജാഗ്രതാ നിർദ്ദേശം

10 New Ontario Laws and Rules In September 2026

ഒന്റാറിയോയിൽ മാറ്റങ്ങളുടെ പെരുമഴ: സെപ്റ്റംബറിൽ നിലവിൽ വരുന്ന 10 നിർണായക നിയമങ്ങളും ചട്ടങ്ങളും

Top Picks for You
Top Picks for You