ഓട്ടവ : ഇന്ന് ബാങ്ക് ഓഫ് കാനഡ അടിസ്ഥാന പലിശ നിരക്കിൽ (benchmark interest rate) മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. 2023 ജൂലൈക്ക് ശേഷം ഇതാദ്യമായി, സെൻട്രൽ ബാങ്ക് തങ്ങളുടെ പോളിസി നിരക്ക് കാൽ ശതമാനം (0.25%) വർധിപ്പിച്ച് 2.50% ആക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അമേരിക്കയുമായുള്ള താരിഫ് യുദ്ധവും ഒപ്പം മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. അതേസമയം ഇന്ധനവില വർധന മൂലം പെട്ടെന്നുണ്ടാകുന്ന പണപ്പെരുപ്പത്തെ തൽക്കാലം അവഗണിക്കാമെന്നും, എന്നാൽ വിലക്കയറ്റം ഇന്ധനവിലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് കണ്ടാൽ പോളിസി നിരക്ക് ഉയർത്തുമെന്നും നയരൂപീകരണ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.







