പ്രതിരോധ സഹകരണം ശക്തമാക്കല്‍: പീറ്റ് ഹെഗ്സെത്ത്-രാജ്നാഥ് സിങ് കൂടിക്കാഴ്ച ഇന്ന്

യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇന്ന് കൂടിക്കാഴ്ച നടത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നടക്കുന്ന 13-ാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുവരുടേയും കൂടിക്കാഴ്ച്ച. ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിന് പുതിയ കരാര്‍ ഒപ്പുവെച്ച് ഒരു വര്‍ഷം തികയുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. 2025 ഒക്ടോബര്‍ 31-ന് ക്വാലാലംപൂരില്‍ നടന്ന മുന്‍ സമ്മേളനത്തോടനുബന്ധിച്ചാണ് യു എസ്- ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള പത്തുവര്‍ഷത്തെ ചട്ടക്കൂടില്‍ […]
തിരഞ്ഞെടുപ്പ് തോൽവി: ബൊള്‍സൊനാരോ കുടുംബം ബ്രസീലിൽ നിന്നും യുഎസിലേക്ക് മുങ്ങി

ബ്രസീല്‍ പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഫ്ലാവിയോ ബൊള്‍സൊനാരോയും കുടുംബവും യുഎസിലേക്ക് മുങ്ങി. ഇവര്‍ക്ക് യുഎസ് വീസ അനുവദിക്കുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. നിലവിലെ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്വയോടാണ് ബൊള്‍സൊനാരോ പരാജയപ്പെട്ടത്. അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പരോക്ഷ പിന്തുണ ബൊള്‍സൊനാരോയ്ക്ക് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ബ്രസീലിലെ തിരഞ്ഞെടുപ്പ് ഫലവും ബൊള്‍സൊനാരോ കുടുംബത്തിന് അമേരിക്ക വീസ അനുവദിക്കുമെന്ന പ്രഖ്യാപനവും അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുകയാണ്. വീസ അനുവദിക്കുന്നതുമായി […]
‘എഗ് ഫ്രീസിങ്’; കാനഡയിൽ അണ്ഡം സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന

കാനഡയിൽ ‘എഗ് ഫ്രീസിങ്’ രീതി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് കനേഡിയൻ ഫെർട്ടിലിറ്റി ആൻഡ് ആൻഡ്രോളജി സൊസൈറ്റിയുടെ (CFAS) പുതിയ റിപ്പോർട്ട്. 2013-ൽ വെറും 217 എഗ് റിട്രീവൽ സൈക്കിളുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഇത് 2,663 ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2013-ൽ ഏകദേശം 775 അണ്ഡങ്ങൾ മാത്രമാണ് ബാങ്ക് ചെയ്തിരുന്നതെങ്കിൽ, നിലവിൽ ഇത് 22,000-ത്തിലധികം ആയി കുത്തനെ ഉയർന്നിട്ടുണ്ട്. സ്ത്രീകളുടെ അണ്ഡം (Eggs) ശേഖരിച്ച് അതിശൈത്യത്തിൽ സൂക്ഷിച്ചുവെച്ച് പിന്നീട് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് എഗ് ഫ്രീസിങ്. […]
ചരിത്രം കുറിച്ച് ആൽബർട്ട: ഒപ്റ്റോമെട്രിസ്റ്റുകൾക്ക് ലേസർ ചികിത്സകൾ നടത്താൻ അനുമതി

കാനഡയിലാദ്യമായി ഒപ്റ്റോമെട്രിസ്റ്റുകൾക്ക് ചെറിയ ശസ്ത്രക്രിയകളും ലേസർ ചികിത്സകളും നടത്താൻ അനുമതി നൽകി ആൽബർട്ട സർക്കാർ. നവംബർ 1 മുതൽ, പ്രവിശ്യയിലെ യോഗ്യരായ ഒപ്റ്റോമെട്രിസ്റ്റുകൾക്ക് (optometrists) ചർമ്മത്തിലെ അപകടകരമല്ലാത്ത മുഴകൾ നീക്കം ചെയ്യൽ, കൺപോളകളിലുണ്ടാകുന്ന കുരുക്കൾക്കുള്ള (styes) ചികിത്സ, ചില പ്രത്യേക ലേസർ ചികിത്സകൾ എന്നിവ അവരുടെ ക്ലിനിക്കുകളിൽ തന്നെ നടത്താൻ സാധിക്കും. ഈ മാറ്റത്തിലൂടെ, പ്രത്യേക പരിശീലനം ലഭിച്ച ഒപ്റ്റോമെട്രിസ്റ്റുകൾക്ക് കമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ വെച്ച് തന്നെ നേരിട്ട് ചികിത്സ നൽകാൻ സാധിക്കും, പ്രൈമറി ആൻഡ് പ്രിവൻ്റീവ് ഹെൽത്ത് […]
ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: കാൽഗറിയിൽ കടുത്ത ശൈത്യകാല കാലാവസ്ഥ

കടുത്ത ശൈത്യകാല കാലാവസ്ഥയെ നേരിടാനൊരുങ്ങി കാൽഗറി. ബുധനാഴ്ച നഗരത്തിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. നഗരത്തിൽ രണ്ടുമുതൽ നാല് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച രാത്രി ആരംഭിക്കുന്ന മഞ്ഞുവീഴ്ച വ്യാഴാഴ്ച വരെ തുടരും. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി കുറയുകയും, യാത്ര ദുഷ്കരമാകുകയും ചെയ്യും. പകൽ സമയത്ത് താപനില ഉയരുന്നതിന് പകരം കുറഞ്ഞു വരുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. രാവിലെ […]
ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി എയർ ഇന്ത്യ മുംബൈയിൽ നിന്ന് ടൊറൻ്റോയിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ഒക്ടോബർ 25, ഞായറാഴ്ച മുതൽ ആരംഭിച്ച ഈ സർവീസിൽ മുംബൈയിൽ നിന്ന് ടൊറൻ്റോയിലേക്ക് ഏകദേശം 16 മണിക്കൂർ 30 മിനിറ്റും, തിരിച്ച് ടൊറൻ്റോയിൽ നിന്ന് മുംബൈയിലേക്ക് 15 മണിക്കൂർ 10 മിനിറ്റുമാണ് യാത്രാ സമയം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി എയർ ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. ബുധൻ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ 3 […]
ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം വിതരണം ഒക്ടോബർ 30-ന്

ഒൻ്റാരിയോ സർക്കാർ വിതരണം ചെയ്യുന്ന ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക സഹായമായ ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP) പേയ്മെൻ്റ് ഒക്ടോബർ 30 വെള്ളിയാഴ്ച യോഗ്യരായ പ്രവിശ്യനിവാസികളുടെ അക്കൗണ്ടിലെത്തും. 2026 ജൂലൈ 1-ന് പണപ്പെരുപ്പത്തിനുസരിച്ച് ODSP തുക 1.9% വർധിപ്പിച്ചിരുന്നു. ഇതോടെ ODSP പ്രോഗ്രാമിൽ പരമാവധി ആനുകൂല്യം ലഭിക്കുന്ന ഒരാൾക്ക് 1,436 ഡോളർ വരെ ലഭിക്കും. അതേസമയം, ദമ്പതികൾക്കും ആശ്രിതരുള്ള കുടുംബങ്ങൾക്കും പ്രോഗ്രാമിലെ നിരക്ക് ഘടനയനുസരിച്ച് ഇതിലും ഉയർന്ന തുക ലഭിക്കാൻ അർഹതയുണ്ട്. അടുത്ത വാർഷിക വർധന 2027 ജൂലൈയിൽ […]
ഫ്രഞ്ച് ലാംഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായുള്ള അപേക്ഷ സമർപ്പിക്കാൻ 5,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) 407 ഉള്ളവരെയാണ് പരിഗണിച്ചത്. ഒക്ടോബർ 27-ന് നടന്ന ഈ നറുക്കെടുപ്പിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം അടിസ്ഥാനമാക്കിയുള്ള മുൻ നറുക്കെടുപ്പിനെ അപേക്ഷിച്ച് സി.ആർ.എസ് (CRS) കട്ട്ഓഫ് സ്കോർ 28 പോയിൻ്റ് കുറഞ്ഞു. ഇതുവരെ ഈ വർഷം […]