newsroom@amcainnews.com

കാൽ​ഗറിയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ; അന്വേഷണം ശക്തമാക്കി

കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത ആക്രമണങ്ങളും വെടിവയ്പ്പുകളിലും പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി നോർത്ത് ഈസ്റ്റ് മേഖലയിലെ റെഡ്സ്റ്റോൺ കോമണിലും താരാഡേലിലും നടന്ന വെടിവയ്പ്പുകൾ ഇത്തരം ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ താരാഡേലിലും പത്തരയോടെ റെഡ്സ്റ്റോണിലുമാണ് വെടിവയ്പ്പുണ്ടായത്. റെഡ്സ്റ്റോണിലെ ഒരു വീടിന് നേരെ നിരവധി തവണ വെടിയുതിർത്തെങ്കിലും രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ വർഷം ജൂലൈ മുതൽ കാൽഗറിയിലെ സൗത്ത് ഏഷ്യൻ സമൂഹത്തിന് നേരെ സമാനമായ പന്ത്രണ്ടോളം ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും വീടുകൾക്കോ വ്യാപാര സ്ഥാപനങ്ങൾക്കോ നേരെ വെടിവയ്പ്പ് നടന്നിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേര് പറഞ്ഞാണ് പലർക്കും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. വാട്സ്ആപ്പ് വഴിയും വിദേശ കോളുകൾ വഴിയും ഭയപ്പെടുത്തി വൻ തുക തട്ടിയെടുക്കുകയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. കാൽഗറിക്ക് പുറമെ എഡ്മിന്‍റൻ, സറേ തുടങ്ങിയ നഗരങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

Top Picks for You
Top Picks for You