newsroom@amcainnews.com

അഞ്ചാംപനി ഭീതിയില്‍ ആല്‍ബര്‍ട്ട: കേസുകള്‍ 58 ആയി ഉയര്‍ന്നു

എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 11 വെള്ളിയാഴ്ച വരെ ആല്‍ബര്‍ട്ടയില്‍ 58 അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകളില്‍ ഭൂരിഭാഗവും, ഏകദേശം 54 എണ്ണം 18 വയസ്സിന് താഴെയുള്ളവരിലാണെന്നും പ്രവിശ്യാ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളില്‍ 30 പേര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അഞ്ചാംപനിക്കെതിരെ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആല്‍ബര്‍ട്ടയിലെ അഞ്ച് ഹെല്‍ത്ത് സോണുകളിലും അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സെന്‍ട്രല്‍ സോണില്‍ മാത്രം 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

You might also like

യുഎസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പ്: ‘ക്വട്ടേഷൻ സംഘങ്ങളുമായി’ ബന്ധമുണ്ടെന്ന് ടൊറന്റോ പോലീസ്

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

ഫെമിസൈഡ് ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ; കാനഡയിൽ നിയമഭേദഗതികൾ പ്രാബല്യത്തിൽ

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

യുഎസ് പസിഫിക് കമാൻഡ്: പേരുമാറ്റവും ഭൂപട വിവാദവും

Top Picks for You
Top Picks for You