newsroom@amcainnews.com

പ്രധാനമന്ത്രി മാര്‍ക് കാര്‍ണി- പ്രീമിയര്‍ ടീം ചര്‍ച്ച ഇന്ന്

ഓട്ടവ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് കനേഡിയന്‍ പ്രീമിയര്‍മാരുമായി ചര്‍ച്ച നടത്തും.

ട്രംപുമായുള്ള സംഭാഷണത്തെക്കുറിച്ചും മുന്നോട്ടുള്ള നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കനേഡിയന്‍ പ്രീമിയര്‍മാരുമായി ഫോണ്‍ സംഭാഷണം നടത്താനാണ് മാര്‍ക്ക് കാര്‍ണി പദ്ധതിയിടുന്നത്. മാര്‍ച്ച് 14 ന് കാര്‍ണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം യുഎസ്-കാനഡ ബന്ധങ്ങളെക്കുറിച്ചും ട്രംപിന്റെ തുടര്‍ച്ചയായ വ്യാപാര യുദ്ധത്തെക്കുറിച്ചുമുള്ള ആദ്യ കൂടിക്കാഴ്ച്ചയിരുന്നു ഇന്നലെ ഓവല്‍ ഓഫീസില്‍ നടന്നത്.

ട്രംപുമായി സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കാര്‍ണി പറഞ്ഞു.വരും ആഴ്ചകളില്‍ കൂടുതല്‍ സംഭാഷണങ്ങള്‍ നടത്താനും ജൂണില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്താനും ഇരുനേതാക്കളും സമ്മതിച്ചു. വ്യാപാരം, തീരുവ, കാനഡ-യുഎസ് ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി കാര്‍ണി അറിയിച്ചു. വ്യാപാര തര്‍ക്കങ്ങള്‍, സൈനിക സഹകരണം, സുരക്ഷാ പങ്കാളിത്തങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, യുഎസ് തീരുവകള്‍ ഒഴിവാക്കുന്നതിന് പരിഹാരമുണ്ടായില്ല.

You might also like

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You