newsroom@amcainnews.com

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

ഫെഡറല്‍ പരിശോധനകള്‍ നടത്താതെ വിപണിയിലെത്തിച്ച 1.67 ലക്ഷം പൗണ്ട് മാംസം തിരിച്ചുവിളിച്ചു. ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നതായി യുഎസ് ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്‍റെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്പെക്ഷന്‍ സര്‍വീസ് അറിയിച്ചു. നോർത്ത് കാരൊലൈന യിലെ ലൂക്കാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മീറ്റ് ഡെലിവറി സ്ഥാപനമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 22ന് മുമ്പുള്ള വിവിധ ദിവസങ്ങളിലാണ് മാംസം ഉല്‍പ്പാദിപ്പിച്ചത്. തുടര്‍ന്ന് ജോര്‍ജിയയിലെ ഒരു വിതരണക്കാരന് കൈമാറിയ മാംസം രാജ്യത്തുടനീളമുള്ള റസ്റ്ററൻ്റുകളിലേക്കും റീട്ടെയില്‍ സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്തതായി ഏജൻസി അറിയിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് അധികൃതര്‍ പ്രശ്‌നം കണ്ടെത്തിയത്. വിവിധ തരത്തിലുള്ള അസംസ്‌കൃത ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചവ. സ്ലൈസ്ഡ് റിബ്ഐ, ബീഫ് ചക്ക്, ഓക്‌സ്‌ടെയില്‍, ബീഫ് ഷോര്‍ട്ട് റിബ്‌സ്, ഗ്രൗണ്ട് പോര്‍ക്ക്, പോര്‍ക്ക് ചോറിസോ, പോര്‍ക്ക് ചോപ്പ്‌സ്, പോര്‍ക്ക് റിബ്‌സ്, പോര്‍ക്ക് ഫീറ്റ്, പോര്‍ക്ക് ബോസ്റ്റണ്‍ ബട്ട്, ആട്ടിറച്ചി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വാക്വം സീല്‍ ചെയ്ത് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളിലാക്കിയ ഉല്‍പ്പന്നങ്ങള്‍ ജോര്‍ജിയയിലെ എ ആന്‍ഡ് ഡി ഫുഡ്‌സ് എന്ന വിതരണക്കാരനിലേക്കാണ് അയച്ചത്.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Top Picks for You
Top Picks for You