newsroom@amcainnews.com

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് സർക്കാർ പ്രഖ്യാപിച്ചു. ഇനി മുതൽ ‘നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ടൈം’ എന്ന പേരിൽ പുതിയ സമയക്രമം വർഷം മുഴുവൻ മാറ്റമില്ലാതെ തുടരും. 2022-ൽ നടത്തിയ പൊതുജന അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനത്തിലധികം ആളുകളും വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്നു. മൗണ്ടൻ ഡേലൈറ്റ് സമയം വർഷം മുഴുവൻ നിലനിർത്താനാണ് കൂടുതൽ പേരും താല്പര്യം പ്രകടിപ്പിച്ചത്.

സാധാരണ സമയമാറ്റം നടക്കാറുള്ള നവംബർ ഒന്നിന് ഇത്തവണ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകിലേക്ക് മാറ്റേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഈ മാറ്റത്തോടെ ആൽബർട്ട, സസ്കാച്വാൻ എന്നീ പ്രവിശ്യകൾക്ക് സമാനമായ സമയക്രമമായിരിക്കും നോർത്ത് വെസ്റ്റ് ടെറിറ്ററീസിലും നിലവിൽ വരിക. ഏറ്റവും പുതിയ സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ സിസ്റ്റം പ്രൊവൈഡർമാർ അപ്‌ഡേറ്റ് നൽകുന്നതോടെ ഭൂരിഭാഗം ജനങ്ങൾക്കും ഈ മാറ്റം എളുപ്പത്തിൽ ലഭ്യമാകും.

ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് സമയമാറ്റം അവസാനിപ്പിക്കുന്നതെന്നും, ഇത് ടെറിറ്ററീയിലുടനീളമുള്ള കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും കൂടുതൽ സ്ഥിരത നൽകുമെന്നും പ്രീമിയർ ആർ.ജെ. സിംപ്സൺ പറഞ്ഞു.

You might also like
Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

Top Picks for You
Top Picks for You