newsroom@amcainnews.com

ഇസ്താംബൂളിൽ വൻ ഭൂചലനം; 6.2 തീവ്രതയുള്ള ചലനം ഉണ്ടായെന്ന് റിപ്പോർട്ട്

ഇസ്താബൂൾ: തുർക്കിയിലെ വിവിധ മേഖലകളിൽ വൻ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്താംബൂളിന് സമീപമുള്ള മർമര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഭൂചലനങ്ങൾ വാർത്തയല്ലാതായി മാറിയ തൂർക്കിയിൽ, ഇസ്താംബൂൾ ഭൂചനത്തിന് ശക്തമായി ഒരുങ്ങിയിരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .2023-ൽ രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ 55,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ വൻ ഭൂകമ്പം ഉണ്ടായിരുന്നു.

You might also like

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

യുഎസിലെ യൂട്ടായില്‍ കത്തിപ്പടർന്ന് കാട്ടുതീ: ജനങ്ങളെ ഒഴിപ്പിക്കുന്നു

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

പിതൃദിനത്തിൽ മൂവായിരത്തോളം പിതാക്കന്മാർക്ക് ആദരമൊരുക്കി നോർത്ത് ടെക്സാസ് പള്ളിയും മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയും

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

Top Picks for You
Top Picks for You