newsroom@amcainnews.com

യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും തിരിച്ചടി; സുരക്ഷ മുൻനിർത്തി പാക്കിസ്ഥാനുൾപ്പെടെ 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം

വാഷിങ്ടൻ: സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർ‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കു യാത്രാവിലക്കുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്താൻ പോകുന്ന യാത്രാവിലക്ക് യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും ദോഷകരമായി ബാധിക്കും.

യുഎസിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രവിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ നൽകുന്നത് യുഎസ് പൂർണമായും നിർത്തലാക്കും.

ഓറഞ്ച് ഗ്രൂപ്പിൽ ഉൾപ്പെട്ട 5 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിലേക്കു യാത്രാനിയന്ത്രണം ഏർപ്പെടുത്തുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുക. ‌ഈ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാർക്ക് യുഎസ് വീസ അനുവദിക്കും. എന്നാൽ ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവർക്കു നിയന്ത്രണം ഏർപ്പെടുത്തും.

യെലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെലാറുസ്, ഭൂട്ടാൻ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡിആർ കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, പാകിസ്താൻ, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സിയേറ ലിവോണി, ഈസ്റ്റ് തിമൂർ, തുർക്ക്‌മെനിസ്താൻ, വാനവാട്ടു എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തും.

You might also like

സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി വിമാനത്തിനുള്ളിൽ ഫോൺവിളി തുടർന്നു; ഡെൽറ്റ വിമാനത്തിൽനിന്ന് യാത്രക്കാരനെ പുറത്താക്കി

ബോംബ് ഭീഷണി: ടൊറന്റോയിലെ സ്കൂളുകളിൽ സുരക്ഷ ശക്തമാക്കി

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

ബ്ലൈൻഡ് ഡേറ്റിനായി വിമാനം കയറി; പക്ഷേ യുവതി പ്രണയത്തിലായത് വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമായി

എക്സ്പ്രസ് എൻട്രി: ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 4,000 പേർക്ക് കൂടി സ്ഥിരതാമസത്തിന് ക്ഷണം

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Top Picks for You
Top Picks for You