newsroom@amcainnews.com

Guest Editorial
Dr. Angitha Reji Zachariah
Dr. Angitha Reji Zachariah

കേരളത്തിലെ ഒരുപറ്റം വെറുതെ അടച്ചിട്ടിരിയ്ക്കുന്ന വീടുകളാണു ഈ ക്രിസ്തുമസിനു എന്നിലെ ചിന്തകളിലേയ്ക്കും വൈകാരികതയിലേയ്ക്കും കടന്നുവന്നതു..മിക്കവയും അതിലെ ആളുകൾ പ്രവാസം മനസ്സാലോ മനസ്സില്ലാതെയോ വരിച്ചവർ…

  നാട്ടിലെ അടച്ചിട്ടിരിയ്ക്കുന്ന അസംഖ്യം വീടുകളിലേയ്ക്ക്‌ ഈ ക്രിസ്തുമസ്‌ നാളുകൾ എന്നിലെ വൈകാരികതയെ കൂട്ടിക്കൊണ്ടുപോയി…കുറെ കോൺക്രീറ്റ്‌ പാളികളും കല്ലും മണ്ണും കമ്പിയും സിമെന്റും കൊണ്ട്‌ നിർമ്മിച്ച വീടുകൾക്ക്‌ ഇത്രയും വൈകാരികതയുടെ ആവശ്യമുണ്ടോ?

ഈ വീടു 🏡  ഒരിയ്ക്കൽ ആരുടെയോ ഒരു സ്വപ്നമായിരുന്നിരിയ്ക്കണം… പക്ഷികൾ ഓരോന്നു സ്വരുക്കൂട്ടി അവരുടെ കൂടു നിർമ്മിക്കുന്നതുപോലെ ഒരുപാടു സ്വപ്നങ്ങളും ആശകളും നെയ്തു പലപ്പോഴും കടം മേടിച്ചും ഒക്കെയായിരിയ്ക്കും കാത്തിരിപ്പിനൊടുവിൽ ആ ഗൃഹനാഥൻ തന്റെ വീടെന്ന സ്വപ്നം പൂവണിയിക്കുന്നതു….

ഈ വീടു ഒരിയ്ക്കൽ കുറെ ജീവിതങ്ങളുടെ ഹ്രുദയമായിരിയ്ക്കണം…എവിടെ പോയാലും കൂടണയാൻ വെമ്പിയ കുറെ ജന്മങ്ങൾ അവിടെ ജീവിച്ചിരുന്നു.. പലപ്പോഴും തീന്മേശയിൽ ചായസൽക്കാരങ്ങളും നിറമേറിയ പലഹാരങ്ങളും നിറഞ്ഞിട്ടുണ്ടാകണം ..,അതോടൊപ്പം കുഞ്ഞുങ്ങളുടെ കുസ്രുതികളും നിറചിരികളും അതുകണ്ട്‌ ചിരിയ്ക്കുകയും ആനന്ദിക്കുകയും ചെയ്ത  മറ്റു അംഗങ്ങളും..ഒരുപാടു വിശേഷദിവസങ്ങൾ കൊണ്ടാടിയ വീട്ടിൽ  സംഗീതവും ന്രുത്തവും എല്ലാം കൊണ്ട്‌ നിറഞ്ഞിരിയ്ക്കണം…

ഈ ക്രിസ്തുമസ്‌ കാലത്തു അവിടെ വീടിന്റെ മുൻപിൽ അന്നത്തെ പ്രൗഡിയിൽ ഒരു നക്ഷത്രമോ തോരണമോ പുൽക്കൂടൊ ഇല്ല.. പകരം കുറെയേറെ മൗനം അവിടെ തളംകെട്ടിക്കിടക്കുന്നു…അത്രയേറെ ആരവങ്ങൾ നിറഞ്ഞിരുന്ന ആ വരാന്തയിൽ ഇന്നു ഒരു മരവിപ്പു മാത്രമായിരിയ്ക്കുന്നു…😢

 ഓരോ വീടിനെയും അതിനെ സ്വന്തം ഭവനം ആക്കുന്നതു  അതിലുള്ള ആളുകളുടെ സ്നേഹവും ഒത്തൊരുമയും കൂട്ടായ്മയും അവരുടെ കളിചിരിയും ഇടക്കുള്ള പിണക്കവും പരിഭവങ്ങളും ഒക്കെയാണു… ഈ അടച്ചിട്ടിരിയ്ക്കുന്ന ഓരോ വീടിനും ഉള്ളിൽ ഒളിച്ചിരിക്കുന്നു ഒരു കനൽപോലെയുള്ള പ്രതീക്ഷ ഇതിലെ ഒരു ആളെങ്കിലും തിരിച്ച് വരും…എന്ന വിശ്വാസം❤️

 ഈ ക്രിസ്തുമസിനും ആ വാതിൽ തുറന്നില്ല…ആരും കയറിയില്ല….കാണുമെന്നു പ്രതീക്ഷിച്ച ..കാണാതെ പോയ മുഖങ്ങൾ, യാത്രപോയ സ്വപ്നങ്ങൾ, തീന്മേശയിലെ ഒരുക്കാതെ പോയ സൽക്കാരങ്ങൾ…കേൾക്കാതെ പോയ കളിചിരികൾ..
എങ്കിലും ഇതുവരെ തറവാടിന്റെ ഓർമ്മകൾ മാറിയിട്ടില്ല…കാത്തിരിപ്പ്‌ അവസാനിച്ചിട്ടില്ല.

 പക്ഷേ ഒരു ദിവസം,  മുത്തശി പറഞ്ഞ കഥയിലെ പോലെ ആരെങ്കിലും തിരികെ വരും.. ആ വാതിൽ തുറക്കും, ‘ഞാൻ വന്നൂട്ടോ’ എന്നുറക്കെ അയൽപക്കക്കാരോടും കൂട്ടുകാരോടും ഉറക്കെ വിളിച്ചു പറയും..അതുകേട്ടു ആ വീടിന്റെ ഉൾത്തളങ്ങൾ പുളകിതമാകും…

ആതെ..ആ വീട്ടിലേക്കോ ആ ഓർമകളിലേക്കോ ആ മനുഷ്യരിലേക്കോ ഒക്കെ ആ ഒരാൾ തിരികെ വരും.
അതിനായി വീട് കാത്തിരിക്കുന്നു…വരുമെന്നുള്ള മായാത്ത പ്രതീക്ഷയിൽ …..❤️

ഷാജി ഏബ്രഹാം

ഒരു സന്ധ്യാ സമയം
അർജന്റീനയിലെ ഒരു തിരക്കുള്ള ഒരു തെരുവിന്റെ ഒരുവശത്ത് പൂക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്നും ഏകദേശം ഇരുപതുവസ്സുള്ള ബെർഗോഗ്ലിയോ എന്ന ചെറുപ്പക്കാരൻ ഒരു ബൊക്കെ വാങ്ങി , ആ സന്ധ്യയിൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക് കൊടുക്കുവാനായിരുന്നു അത്.
ആ തെരുവിൽകൂടി അദ്ദേഹം മുന്നോട്ടുനടന്നു , പെട്ടെന്ന് മനോഹരമായ ഓർഗൻശബ്ദം ആ തെരുവിൽ തലയുയർത്തിനിൽക്കുന്ന പള്ളിയിൽ നിന്നും ഒഴുകിയെത്തി. ആരോ തന്നെ ആകർഷിക്കുന്നതുപോലെ തോന്നി പതുക്കെ ആ ചെറുപ്പക്കാരൻ രീതിയിൽ ആ പള്ളിയിലേക്ക് നടന്നുകയറി, ആ പള്ളിയിലെ ചെറിയ വെളിച്ചത്തിൽ അദ്ദേഹം കുറേനേരം മൗനമായി നിന്നു. പെട്ടെന്നൊരു കാൽപ്പെരുമാറ്റം ആ പള്ളിയുടെ അൾത്താരയിൽ നിന്നും കേട്ടു , ആരോ ഒരാൾ തന്റെ അടുത്തേക്ക് നടന്നു വരുന്നത് ബെർഗോഗ്ലിയോ കണ്ടു, വളരെ ക്ഷീണിച്ച , പ്രായം ചെന്ന ഒരു പുരോഹിതനായിരുന്നു അത്.
അകത്തേക്ക് വരൂ …, ആ പുരോഹിതൻ അവനെ അകത്തേക്ക് വിളിച്ചു.
ഞാൻ വെറുതേ …. ഒരു യാത്രയ്ക്കിടയിൽ കയറിയെന്നേ ഉള്ളൂ , ബെർഗോഗ്ലിയോ പറഞ്ഞു.
അകത്തേക്ക് വരൂ , വീണ്ടും ആ പുരോഹിതൻ അദ്ദേഹത്തെ വിളിച്ചു.
അവർ രണ്ടുപേരും പള്ളിയുടെ വശത്തുള്ള കുമ്പസാര കൂടിന്റെ അടുത്തേക്ക് നടന്നു. പുരോഹിതൻ ആ കുമ്പസാരക്കൂട്ടിൽ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ ഇരുന്നു. ബെർഗോഗ്ലിയോ മറുവശത്തും ഇരുന്നു.

ബെർഗോഗ്ലിയോ അപരിചിതനായ പുരോഹിതനെ സൂക്ഷിച്ചു നോക്കി.
ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ , പുതിയ ആളാണോ ? ബെർഗോഗ്ലിയോ ചോദിച്ചു.
അതേ , എന്റെ പേര് പരീഖ് പട്രിസിയോ ഞാനിവിടെ അടുത്തുള്ള രോഗികൾ താസിക്കുന്ന ഇടത്തു താമസിക്കുന്നു.
അവിടെ രോഗികളെ നോക്കുകയാണോ ?
അല്ല , ഞാൻ ഒരു രക്താർബുദ രോഗിയാണ്. എന്നാൽ ഞാൻ പള്ളികളിലും പോകും , പുരോഹിതൻ പറഞ്ഞു. എന്നിട്ടു തുടർന്നു , ഇന്നുരാവിലെ ക്രിസ്തു ദർശനത്തിൽ എന്നോടുപറഞ്ഞു , ഇന്ന് ഈ പള്ളിയിൽ കുമ്പസാരത്തിനായി ഒരാൾ വരുമെന്ന്. നീ അവനെ കേൾക്കണം എന്ന്. എന്നാൽ നീ വരുന്ന സമയം വരെ ആരും വന്നില്ല. ഒരു പക്ഷേ നിനക്കുവേണ്ടിയായിരിക്കും ക്രിസ്തു എന്നെ അയച്ചത്.
എന്നിട്ടു പുരോഹിതൻ തുടർന്നു ; എന്താ കുഞ്ഞേ നിന്നെ അലട്ടുന്ന പ്രശ്നം ?

ബെർഗോഗ്ലിയോ, തന്റെ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ , മനസ്സിന്റെ ഉള്ളിൽ അടിഞ്ഞുകൂടിയ ദൈവ വേലയ്ക്കായുള്ള ആഗ്രഹം അതിനു തടസ്സം നിൽക്കുന്ന ലോകമോഹങ്ങൾ ഇതൊക്കെ ആ കുമ്പസാരകൂട്ടിൽ നിന്നും ഞരക്കങ്ങളായി പുറത്തേക്കു വന്നു.
എന്നിട്ടു ബെർഗോഗ്ലിയോ ആ കൂട്ടിൽ മറുഭാഗത്തിരിക്കുന്ന പുരോഹിതന്റെ കണ്ണുകളിലേക്ക് നോക്കി , ആ കണ്ണുകൾ ക്രിസ്തുവിന്റെ കണ്ണുകളായി ആ മുഖം ക്രിസ്തുവിന്റെ മുഖമായി തോന്നി.
അവസാനം ബെർഗോഗ്ലിയോ തന്റെ കുമ്പസാരം കഴിഞ്ഞ് എഴുന്നേറ്റു ഉറച്ച തീരുമാനമായി.
പിന്നീട് അദ്ദേഹം ജെസ്യുട്ട് സഭയുടെ പുരോഹിതനായി. പിന്നീട് അങ്ങോട്ട് സംഭവ ബഹുലമായ ജീവിതവും ശുശ്രൂഷയുമായി അവസാനം ലോകം ആദരിക്കുന്ന ഒരു പദവിയിലേക്ക് ഉയർത്തപ്പെട്ടു. അദ്ദേഹമാണ് പോപ്പ് ഫ്രാൻസിസ് മാർപാപ്പ.

പോപ്പ് ഫ്രാൻസിസ് ലോക കത്തോലിക്കാ സഭയുടെ തലവനായി ഉയർത്തപ്പെടുന്നത് ഒരു നിയോഗം പേറിക്കൊണ്ടായിരുന്നു. അത് ആരംഭിച്ചത് ആ പള്ളിയിലെ കുമ്പസാര കൂട്ടിൽനിന്നുമായിരുന്നു. അഗതികളോടും അശരണരോടും പ്രത്യേകം സ്നേഹം കാട്ടിയ ഫ്രാൻസിസ് പാപ്പാ താൻ പിന്തുടന്നതു ക്രിതുവിന്റെ ആദർശം ആയിരുന്നു.
അന്ന് ആ കുമ്പസാരകൂട്ടിലിനുള്ളിൽ കണ്ട ക്രിസ്തുവിന്റെ മുഖം നേരിൽ കണ്ടാനന്ദിക്കാൻ ഈ ലോകത്തിൽനിന്നും മരണത്തിന്റെ തേരിലേറി വേർപെട്ട ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അറിയിക്കുന്നു.

നിയോഗം പേറിയ പുതിയ ഇടയൻ ഇനിയും ഈ സഭയെ നയിക്കുവാൻ ദൈവം എഴുന്നേൽപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പ്രാർത്ഥനയോടെ.

ഷാജി ഏബ്രഹാം.

(പോപ്പ് ബെനഡിക്ടിന്റെയും പോപ്പ് ഫ്രാൻസിസിന്റെയും കഥപറയുന്ന Two Popes സിനിമയാണ് ഈ എഴുത്തിന്റെ ആധാരം. )

ഷാജി ഏബ്രഹാം

പാൽചുരത്തിയ ആടുകളെത്തേടി ആ കറവക്കാരൻ യാത്ര ചെയ്തു. കറവക്കാരെനെക്കാളിലും പാലുകൊടുക്കുന്ന ആടുകൾക്കായിരുന്നു സന്തോഷം. അതുകൊണ്ടുതന്നെ അവർ മത്സരിച്ചു പാൽചുരത്തിക്കൊണ്ടിരുന്നു കറവക്കാരനെ സന്തോഷിപ്പിക്കാനായി.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലെ മൂന്നു രാജ്യങ്ങൾ സന്ദർശിച്ചു തിരികെ പോയി. എന്റെ നോട്ടത്തിൽ ട്രമ്പിന്റെ യാത്ര ഡിപ്ലോമാറ്റിക് യാത്രയല്ലായിരുന്നു മറിച്ച് ഒരു ആയുധ വില്പനക്കാരന്റെ യാത്രയായിരുന്നു.
ഒരു ക്രിസ്ത്യൻ രാജ്യ തലവനെ ആവുന്നിടത്തോളം രസിപ്പിക്കാൻ അറബ് രാഷ്ട്രത്തലവന്മാർ മത്സരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഒരു പരിധിവരെ അറബുലോകം ഭീതിയിലാണ്. സമ്പത്തു ധാരാളം ഉള്ളതുതന്നെയാണ് അതിനു കാരണം. സമ്പത്തു എങ്ങനെ ഉപയോഗിക്കണമെന്നോ സംരക്ഷിക്കണമെന്നോ അറിയാത്ത ആൾക്കാരാണ് അറബ് വംശജർ. അതുകൊണ്ടുതന്നെ സ്നേഹം നടിച്ചും ഭീഷണിപ്പെടുത്തിയും അവരെ തകർക്കാൻ ഏവരും തക്കംപാർത്തിരിക്കുന്നു. അവരുടെ എണ്ണപ്പാടങ്ങൾ ഏതുനിമിഷവും തകർക്കപ്പെടും എന്ന ഭയത്തിലാണ് അവർ. അവരുടെഅതിർത്തി ഭേദിച്ചു ഏതുനിമിഷവും ചുറ്റുമുള്ളവർ വരുമെന്ന ഭീതിയും അവരെ അലട്ടുന്നു. അതുകൊണ്ടുതന്നെ ഒരു രക്ഷകനെതേടിയുള്ള ഓട്ടത്തിലാണ് അറബ് ലോകം.

ട്രംപിനെ സ്വീകരിച്ച അറബുലോകങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നുളത് സത്യമാണ്. സൗദിയും ഖത്താറും തമ്മിൽ ശീതസമരത്തിലാണ്. അതുപോലെ എമിറൈറ്റും മറ്റു രണ്ടുപേരുടെയും മിത്രങ്ങൾ അല്ലതാനും. ഖത്താർ അമീറാകാതെ മുസ്ലിം ബ്രദർഹുഡിന്റെ ആളുമാണ്. അതുകൊണ്ടുതന്നെ ലോകത്തിലുള്ള സകല തീവ്രവാദത്തെയും അദ്ദേഹം സഹായിക്കുന്നു.

സൗദിയുടേയും എമിറൈറ്റിസിന്റെയും പൊതു ശത്രു ഹൂത്തികളും ഇറാനുമാണ്. ഇവരിൽനിന്നുള്ള രക്ഷകനായിട്ടാണ് ട്രംമ്പിനെ അവർ കാണുന്നതും. കലക്കവെള്ളത്തിൽ മീൻപിടിത്തമാണ് ട്രംപ് എന്ന രാഷ്ട്രീയ-കച്ചവടക്കാരന്റെ ഉന്നവും. അത് ഏതാണ്ട് സാധ്യമായെന്നുള്ളതാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ വിജയവും.
അടുത്തൊരു സംശയം അവശേഷിക്കുന്നത് ; അമേരിക്ക വിൽക്കുന്ന ഈ ആയുധങ്ങളും വിമാനങ്ങളും ഉപയോഗിക്കാൻ ഈ അറബികൾക്ക് ആകുമോ എന്നുള്ളതാണ്. പൊതുവെ സുഖലോലുപരായി ലൈംഗീക ആസക്തിയിൽ മാത്രം രസം കണ്ടെത്തി പണത്തിന്റെ കൊഴുപ്പിൽ ആടിത്തിമിർക്കുന്നവർ ആധുനികലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പരാജയപ്പെട്ടവരാണ്. അവരൊന്നും യുദ്ധമുന്നണിയിൽ വിയർപ്പൊഴുക്കാൻ കഴിയാത്തവരും അതിൽ മികവില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെയാണ് ഒന്നുമല്ലാത്ത ഹൂതികളോടുപോലും പലപ്പോഴും വിജയിക്കാനാവാതെപോയത് .

കഴിഞ്ഞ ചില ദിവസങ്ങൾ പ്രശംസാ വാക്കുകളും പുകഴ്ത്തുപാട്ടുകളും ഒക്കെ ധാരാളം കേട്ടു , സമ്മാന പെരുമഴയിൽ ഈ ലോക നേതാക്കൾ മുങ്ങി കുളിച്ചു, ഓഹരി വില്പനക്കാർക്കു നേട്ടമുണ്ടായി, അമേരിക്കൻ പ്രസിഡന്റിനെപ്പറ്റി വീരകഥകൾ എഴുതിച്ചേർത്തു , അറബ് നേതാക്കളുടെ ആത്മാഭിമാനം ബലൂൺ കണക്കെ ഊതി വീർപ്പിക്കപ്പെട്ടു, അങ്ങനെ എല്ലാരും സന്തോഷത്തിൽ.

എന്നാൽ അപ്പോഴും സമാധാനം ഒരു കിട്ടാക്കനിപോലെ എവിടെയോ മറഞ്ഞിരിക്കുന്നു.

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം

ശൈശവകാല വികസനം എങ്ങനെ മനുഷ്യവിഭവശേഷി രൂപപ്പെടുത്തുന്നു

ട്രംപും പാൽച്ചുരത്തുന്ന അറബുലോകവും..!

കുമ്പസാരകൂട്ടിൽനിന്നും വത്തിക്കാനിലേക്കു..!

Sorry son, I should’ve done better…!

Immigrant and Nonimmigrant Visas & Their Processes

എലിയെ പേടിച്ചു ഇല്ലം ചുടുന്നവർ…

ഭയം ….!!

ചങ്ങല ധരിക്കുന്ന കുടിയേറ്റങ്ങൾ…!

5 THINGS YOU CAN DO TO HELP SPEED UP YOUR IMMIGRATION CASE

you might also like

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?