newsroom@amcainnews.com

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ മാർഗം കൂടുതൽ ലഗേജുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്കായി റെയിൽവേ പുതിയ ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിക്കുന്നു. ഇതോടെ അധിക ലഗേജ് ബുക്ക് ചെയ്യാനായി റെയിൽവേ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. യാത്രക്കാർക്ക് https://parcel.indianrail.gov.in/ എന്ന വെബ്‌സൈറ്റ് വഴി ലഗേജ് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. ടിക്കറ്റ് എടുത്ത ശേഷം വെബ്‌സൈറ്റിൽ പ്രവേശിച്ച് യാത്രയുടെ വിവരങ്ങളും ലഗേജിന്റെ അളവും നൽകിയാൽ നൽകേണ്ട തുക എത്രയെന്ന് അറിയാൻ സാധിക്കും.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടുമായി യാത്ര തുടങ്ങുന്ന സ്റ്റേഷനിലെ പാഴ്‌സൽ കൗണ്ടറിലെത്തി ലഗേജിന്റെ ഭാരം തിട്ടപ്പെടുത്തി തുകയടച്ച് രസീത് വാങ്ങേണ്ടതുണ്ട്. തുടർന്ന് ലക്ഷ്യസ്ഥാനത്തെ സ്റ്റേഷനിൽ ഈ രസീത് കാണിച്ച് ലഗേജ് കൈപ്പറ്റാം. ലഗേജ് എത്തുന്ന സമയം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് സന്ദേശമായി ലഭിക്കുന്നതിനൊപ്പം ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനത്തിലൂടെ ലഗേജിന്റെ തത്സമയ വിവരങ്ങൾ അറിയാനും സാധിക്കും.

വിവിധ യാത്രാ ക്ലാസുകൾക്ക് അനുവദനീയമായ ലഗേജ് പരിധിയിൽ വ്യത്യാസമുണ്ട്. സെക്കൻഡ് ക്ലാസ് ജനറൽ യാത്രക്കാർക്ക് 35 കിലോ വരെ സൗജന്യമായും പരമാവധി 70 കിലോ വരെ പണമടച്ചും കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ 40 കിലോ വരെ സൗജന്യവും പരമാവധി 80 കിലോ വരെയുമാണ് പരിധി. എ.സി. ചെയർകാറിൽ പരമാവധി 40 കിലോ മാത്രമാണ് അനുവദിക്കുക. അതേസമയം എ.സി. ടു ടയറിൽ 50 കിലോ സൗജന്യവും പരമാവധി 100 കിലോ വരെ പണമടച്ചും കൊണ്ടുപോകാൻ സാധിക്കും. ഫസ്റ്റ് ക്ലാസ് എ.സി. യാത്രക്കാർക്ക് 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാമെന്നിരിക്കെ പരമാവധി 150 കിലോ വരെ ലഗേജ് കൊണ്ടുപോകാൻ അനുമതിയുണ്ട്.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Top Picks for You
Top Picks for You