newsroom@amcainnews.com

മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി മുൻ തലവനുമായ ഹോഴ്സ്റ്റ് ക്യോളർ അന്തരിച്ചു

ബർലിൻ: മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മുൻ തലവനുമായ ഹോഴ്‌സ്‌റ്റ് ക്യോളർ (81) അന്തരിച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാതിരിക്കെ 2004ൽ ജർമൻ പ്രസിഡന്റ് പദവിയിലെത്തി. 2009ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഫ്‌ഗാനിസ്‌ഥാനിലെ സൈനിക നടപടികൾ ഭാഗികമായി കച്ചവടതാൽപര്യത്തോടെയുള്ളതായിരുന്നുവെന്ന റേഡിയോ അഭിമുഖം വിവാദമായതോടെ 2010 മേയിൽ രാജിവച്ചു.

പ്രസിഡന്റ് പദവിയിലിരിക്കെ ഭരണഘടനാവിരുദ്ധമായ ബില്ലുകളൊക്കെ തിരിച്ചയച്ചത് വൻ ജനപ്രീതി നേടിക്കൊടുത്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുമ്പോൾ ‘വംശഹത്യയുടെ ഇരകൾക്കു മുന്നിൽ തല കുനിക്കുന്നു’വെന്നു പരാമർശിച്ചതും ശ്രദ്ധനേടി. റൊമാനിയയിലെ കർഷക കുടുംബത്തിൽ ജനിച്ച ക്യോളറുടെ കുടുംബം രണ്ടാംലോകയുദ്ധത്തിനുശേഷം ജർമനിയിലേക്കു കുടിയേറുകയായിരുന്നു. ധനമന്ത്രാലയത്തിൽ ഏറെക്കാലം ജോലി ചെയ്ത അദ്ദേഹം സാമ്പത്തിക നയതന്ത്രത്തിൽ മിടുക്കുതെളിയിച്ചതോടെയാണ് ഐഎംഎഫ് മേധാവിയായത്.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Top Picks for You
Top Picks for You