newsroom@amcainnews.com

അർജന്റീന താരത്തിന്‍റെ ഭാര്യയും മക്കളും വെനസ്വേലയിലെ ഭൂചലനത്തിൽ കൊല്ലപ്പെട്ടു

ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടെ ഒരു ദുഃഖവാർത്ത. വെനസ്വേലയിലുണ്ടായ ഭൂചലനത്തിൽ അർജന്റീനൻ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടു. വെനസ്വേലൻ ഫുട്ബോൾ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ കളിക്കാരനാണ് ലൂക്കാസ് ട്രെജോ. വെനസ്വേലയിലെ യാരാകുയ് മേഖലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ ട്രെജോ, ഐൻഹോവ ട്രെജോ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റ് കെട്ടിടം തകരുകയും ഇവരെ കാണാതാവുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന തിരിച്ചിലാണ് മൂവരും മരിച്ചതായി സ്ഥിരീകരിച്ചത്.

ടീമിനൊപ്പം മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾക്കായി കാരക്കാസിലായിരുന്നതിനാൽ അപകടസമയത്ത് ട്രെജോ സ്ഥലത്തുണ്ടായിരുന്നില്ല. ഇരട്ട ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലകളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടം ഭൂചലനത്തിൽ തകരുകയായിരുന്നു.

You might also like
Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

Top Picks for You
Top Picks for You