newsroom@amcainnews.com

മെസ്സി ആരാധനയിൽ ക്ലിനിക്ക് മ്യൂസിയമാക്കി ഡോക്ടർ

ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, ലയണൽ മെസ്സിയോടുള്ള ആരാധന മൂത്ത് തന്‍റെ ക്ലിനിക്കിനെ മെസ്സി മ്യൂസിയമാക്കി മാറ്റി ഡാലസിലുള്ള അർജന്റീനൻ വംശജനായ ഡോക്ടർ. നോർത്ത് ഡാലസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്‍റെ ക്ലിനിക്കിന്‍റെ ചുവരുകളും ഇടനാഴികളും മെസ്സിയുടെ ചിത്രങ്ങളും അർജന്റീനൻ പതാകകളും കൊണ്ട് അലങ്കരിച്ചത്.

മെസ്സിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിനിക്കിലെ പന്ത്രണ്ടോളം പരിശോധനാ മുറികളിലേക്ക് പോകുന്ന വഴിയിലുടനീളം മെസ്സി പ്രഭാവം ദൃശ്യമാണ്. തന്‍റെ മക്കളോടൊപ്പം ചേർന്നാണ് ഡോക്ടർ ഈ ‘മെസ്സി മ്യൂസിയം’ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഡാലസിൽ ഈ ക്ലിനിക്കും ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.

You might also like

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കാനഡയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നു വീണു: 3 മരണം

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ഭാവന ഉടമസ്ഥതയുടെ മറഞ്ഞിരിക്കുന്ന ചെലവുകൾ

Top Picks for You
Top Picks for You