എഡിഎം നവീൻ ബാബുവിൻറെ മരണത്തിന് കാരണം പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശം, അതുകൊണ്ടാണ് നടപടിയെടുത്തത്: എംവി ജയരാജൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണത്തിന് കാരണം പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശനം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമർശനമുയർന്നോയെന്ന ചോദ്യത്തിനായിരുന്നു എം വി […]
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്.

എഡ്മിന്റൻ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. താരിഫുകളോട് പ്രതികരിക്കാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി. യു എസ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ തന്നാലാവുന്നത് ചെയ്യുമെന്നും ഊർജത്തിനുള്ള താരിഫ് കുറച്ചത് തൻ്റെ സർക്കാരിന്റെ ശ്രമങ്ങൾ കൊണ്ടാണെന്നും ഡാനിയേൽ സ്മിത്ത് ചൂണ്ടിക്കാട്ടി. എന്നാൽ, പ്രീമിയറിന്റെ പ്രസ്താവനയെ ആൽബർട്ട എൻഡിപി ലീഡർ നഹീദ് നെൻഷി വിമർശിച്ചു. ആൽബർട്ടയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും […]
കെബെക്കിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പിഴ ചുമത്തും: ഫ്രാങ്കോയിസ് ലെഗോൾട്ട്

മൺട്രിയോൾ: യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% കൗണ്ടർ താരിഫ് ചുമത്താനുള്ള കാനഡയുടെ തീരുമാനത്തെ അഭിനന്ദിച്ച് കെബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട്. യുഎസ് താരിഫ് നിലവിൽ വന്നതോടെ, കെബെക്കിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പിഴ ചുമത്താനുള്ള പദ്ധതികളും ലെഗോൾട്ട് പ്രഖ്യാപിച്ചു. അമേരിക്കയുടെ തീരുവ ചുമത്തലിലൂടെ പ്രവിശ്യയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ നഷ്ടമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, താരിഫുകളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ പ്രീമിയർ, കെബെക്ക് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കൻ വിതരണക്കാർക്ക് പിഴ ചുമത്താൻ […]
ഗാസയിലെ ബന്ദി കൈമാറ്റം: 3 ഇസ്രയേലുകാരെ ഹമാസും 183 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു

കയ്റോ: ഗാസയിലെ ബന്ദി കൈമാറ്റത്തിൽ ഇന്നലെ 3 ഇസ്രയേലുകാരെ ഹമാസും പകരമായി 183 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് വിട്ടയച്ചവരിൽ ഒരു ഇസ്രയേൽ – അമേരിക്കൻ പൗരനുമുണ്ട്. വിട്ടയച്ച പലസ്തീൻകാരെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇസ്രയേലുകാരെ കൈമാറിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ ബഹളത്തിലൂടെ ബന്ദികളെ കൈമാറുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ച് പലസ്തീൻകാരെ കൈമാറുന്നത് കഴിഞ്ഞ ദിവസം ഇസ്രയേൽ വൈകിപ്പിച്ചിരുന്നു. പലസ്തീനിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഗുരുതരം രോഗം […]
മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി മുൻ തലവനുമായ ഹോഴ്സ്റ്റ് ക്യോളർ അന്തരിച്ചു

ബർലിൻ: മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മുൻ തലവനുമായ ഹോഴ്സ്റ്റ് ക്യോളർ (81) അന്തരിച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാതിരിക്കെ 2004ൽ ജർമൻ പ്രസിഡന്റ് പദവിയിലെത്തി. 2009ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഫ്‌ഗാനിസ്‌ഥാനിലെ സൈനിക നടപടികൾ ഭാഗികമായി കച്ചവടതാൽപര്യത്തോടെയുള്ളതായിരുന്നുവെന്ന റേഡിയോ അഭിമുഖം വിവാദമായതോടെ 2010 മേയിൽ രാജിവച്ചു. പ്രസിഡന്റ് പദവിയിലിരിക്കെ ഭരണഘടനാവിരുദ്ധമായ ബില്ലുകളൊക്കെ തിരിച്ചയച്ചത് വൻ ജനപ്രീതി നേടിക്കൊടുത്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുമ്പോൾ ‘വംശഹത്യയുടെ ഇരകൾക്കു മുന്നിൽ തല കുനിക്കുന്നു’വെന്നു പരാമർശിച്ചതും ശ്രദ്ധനേടി. റൊമാനിയയിലെ […]
അടിക്ക് തിരിച്ചടി: യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തി കാനഡ

ഓട്ടവ : യുഎസ് താരിഫ് ഭീഷണിയിൽ തിരിച്ചടിച്ച് കാനഡയും. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവകൾ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കാനഡ ചൊവ്വാഴ്ച മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. 3000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ആയിരിക്കും ഉടനടി പ്രതികാര താരിഫ് ചുമത്തുക. കനേഡിയൻ ഉപഭോക്താക്കൾക്കും വിതരണ ശൃംഖലകൾക്കും ഇതരമാർഗങ്ങൾ കണ്ടെത്തുന്നതിന് 21 ദിവസത്തിനുള്ളിൽ 12,500 കോടി ഡോളർ അധിക നികുതി ചുമത്തുമെന്നും അദ്ദേഹം […]
പറഞ്ഞതുപോലെ പ്രവർത്തിച്ച് ട്രംപ്; കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്താൻ അമേരിക്ക, ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ

ന്യൂയോർക്ക്: ഇറക്കുമതി തീരുവയിൽ പറഞ്ഞത് പോലെ ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചു. കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്താനാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ പുതിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരും. കാനഡയിൽനിന്ന് അമേരിക്കയിലേക്ക് എത്തുന്ന ക്രൂഡ് ഉത്പന്നങ്ങൾക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏർപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കുന്നത് വരെയായിരിക്കും ഈ […]