newsroom@amcainnews.com

തെറ്റായ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ നൽകി: റോയൽ ബാങ്ക് ഓഫ് കാനഡയ്ക്ക് 42.5 ലക്ഷം ഡോളർ പിഴ

ഉപയോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ അടങ്ങിയ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ നൽകിയ കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡയ്ക്ക് 4.25 മില്യൺ ഡോളർ പിഴ ചുമത്തി. 2001-2024 കാലയളവിൽ രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകളെ ഈ പ്രശ്നം ബാധിച്ചതായി കണ്ടെത്തി. ക്രെഡിറ്റ് കാർഡുകളിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, നിലവിലുള്ള കാർഡ് റദ്ദാക്കി പുതിയ അക്കൗണ്ടിലേക്ക് വിവരങ്ങൾ മാറ്റുന്ന പ്രക്രിയയിലെ സാങ്കേതികവും ഭരണപരവുമായ മേൽനോട്ടക്കുറവാണ് ഈ പിഴവിലേക്ക് നയിച്ചതെന്ന് ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി ഓഫ് കാനഡ (FCAC) അറിയിച്ചു. ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും ബാങ്കുകൾ കൂടുതൽ സുതാര്യത പുലർത്തണമെന്ന് എഫ്‌സിഎസി കർശന നിർദ്ദേശം നൽകി.

ഉപയോക്താക്കളുടെ സ്റ്റേറ്റ്‌മെൻ്റുകളിൽ പലിശയും മറ്റ് നിരക്കുകളും തെറ്റായി രേഖപ്പെടുത്തുകയും ചിലരിൽ നിന്ന് അധിക തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നടന്ന പരിശോധനയിൽ ​ബാങ്കിങ് നിയമലംഘനം ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായതായി കണ്ടെത്തി. 2,27,947 അക്കൗണ്ടുകളിലേക്കായി 22.4 മില്യൺ ഡോളറിലധികം തുക തിരികെ നൽകിയതായി ആർബിസി അറിയിച്ചു. നിലവിൽ കണ്ടെത്താൻ സാധിക്കാത്ത ഉപയോക്താക്കളുടെ വിഹിതമായി 2,99,000 ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബാങ്ക് സംഭാവന നൽകിയിട്ടുണ്ടെന്നും ബാങ്ക് റിപ്പോർട്ട് ചെയ്തു.

You might also like
F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

Top Picks for You
Top Picks for You