സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെ റാസ് തനൂറയിലാണ് അപകടം. ദുരന്തത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചു. എല്ലാവരും സൗദി പൗരന്മാരായിരുന്നു.
അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. സൗദി ഊർജ മന്ത്രാലയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു.






