ടൊറൻ്റോ : കാനഡയിലെ ആഘോഷരാവുകൾക്ക് സംഗീതത്തിന്‍റെ മാസ്മരികത പകരാൻ സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് എത്തുന്നു. ‘ജാസി ഗിഫ്റ്റ് ലൈവ് – ദി ഒജി ടൂർ’ എന്ന പേരിൽ ഡിസംബർ 4, 6 തീയതികളിൽ ടൊറൻ്റോയിലും നയാഗ്രയിലുമായി സംഗീതനിശ അരങ്ങേറും. കനേഡിയൻ മലയാളികൾക്ക് ആവേശകരമായ സംഗീതാനുഭവം സമ്മാനിക്കാൻ പുതിയ തരത്തിലുള്ള ഈണവും റാപ്പും വ്യത്യസ്തമായ ആലാപനവും കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ജാസി ഗിഫ്റ്റിനൊപ്പം, ഗായിക ശ്രുതിയും ജെആർകെയും വേദിയിലെത്തും.
ഡിസംബർ 4 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ടൊറൻ്റോയിലെ ജെസീസ് ബാങ്ക്വറ്റ് ആൻഡ് കൺവെൻഷൻ സെന്‍ററിലാണ് ആദ്യ പരിപാടി. ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നയാഗ്ര ഓൺ ദി ലേക്കിലെ സെൻട്രൽ നയാഗ്ര കമ്മ്യൂണിറ്റി സെന്‍ററിൽ രണ്ടാം സംഗീതനിശ നടക്കും.
സാപ്ന ഡൊമിനിക് ഇവന്‍റസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സംഗീതനിശയുടെ ടിക്കറ്റുകൾ EventFlows.ca വഴി ബുക്ക് ചെയ്യാം. ഹൗസ് ഓഫ് ജോയിയാണ് നയാഗ്രയിൽ പരിപാടി എത്തിക്കുന്നത്. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും: www.eventflows.ca എന്ന വെബ്സൈറ്റ് സന്ദർശിക്കുക.








