newsroom@amcainnews.com

അതിശക്തമായ കൊടുങ്കാറ്റ്: ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ, ലക്ഷങ്ങൾ ഇരുട്ടിൽ

ന്യൂയോര്‍ക്ക് : യുഎസിന്‍റെ കിഴക്കന്‍ തീരത്ത് ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും ഭീഷണിയായതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താങ്ക്‌സ്ഗിവിങ് ദിനമായ വ്യാഴാഴ്ചയാണ് കൊടുങ്കാറ്റ് തീരപ്രദേശങ്ങളിലേക്ക് ശക്തമായി നീങ്ങിയത്. ന്യൂയോര്‍ക്ക് പട്ടണവും ലോങ് ഐലന്‍ഡും ഉള്‍പ്പെടെയുള്ള തെക്കന്‍ ന്യൂയോര്‍ക്കിലെ വിവിധ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കത്തിനു കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പ്രശസ്തമായ മേസീസ് താങ്ക്‌സ്ഗിവിങ് പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റുകയും ഫിലഡൽഫിയയിലെ പരേഡ് ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ടോടെ വെസ്റ്റ് വെർജീനിയ മുതല്‍ ന്യൂജഴ്സി വരെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. പെൻസിൽവേനിയയില്‍ 2.30 ലക്ഷത്തിലധികം പേര്‍ക്കും മേരിലാന്‍ഡില്‍ 1.60 ലക്ഷത്തിലധികം പേര്‍ക്കും ന്യൂജഴ്സിയില്‍ 1.40 ലക്ഷത്തോളം പേര്‍ക്കും വെർജീനിയയില്‍ 1.39 ലക്ഷത്തോളം പേര്‍ക്കും വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 74 മൈല്‍ വേഗത്തിൽ വെസ്റ്റ് വെർജീനിയയിലെ സ്‌നോഷൂവില്‍ കാറ്റ് വീശി. ന്യൂജഴ്സിയിലെ വിവിധ മേഖലകളിലും മണിക്കൂറില്‍ 58 മുതല്‍ 65 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡിലെ ഓഷ്യന്‍ സിറ്റിയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു. റോക്ക്വില്ലില്‍ കാറ്റിനെ തുടര്‍ന്ന് വാണിജ്യ കെട്ടിടത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഇവിടെ നിന്നും രണ്ടുപേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

You might also like

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 98 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

Trump orders US Army to pause lead azide detonation in Iowa.

അയോവയിലെ ലെഡ് അസൈഡ് സ്ഫോടനം നിർത്തിവയ്ക്കാൻ യുഎസ് സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്

ടൊറൻ്റോ പാർക്കിൽ അഞ്ചു വയസ്സുകാരനെ ആക്രമിച്ച് കയോടി: ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്

ആൽബർട്ടയിൽ യുവതിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Major global changes will occur by 2030; experts say Kerala must prepare to face any situation

2030-ഓടെ ആഗോളതലത്തിൽ വലിയ മാറ്റങ്ങളുണ്ടാകും; ഏത് സാഹചര്യത്തെയും നേരിടാൻ കേരളം തയ്യാറെടുക്കണമെന്ന് വിദഗ്ധർ

കൊടുങ്കാറ്റ് ഭീഷണി; മേസീസ് താങ്ക്‌സ്ഗിവിങ് ഡേ പരേഡ് മാറ്റിവെച്ചു

Top Picks for You
Top Picks for You