newsroom@amcainnews.com

എബോള: കുടിയേറ്റ, യാത്രാ വിലക്കുകൾ ഫെബ്രുവരി വരെ നീട്ടി കാനഡ

ഓട്ടവ : ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ 90 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോംഗോയ്ക്ക് പുറമെ ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഈ നിയന്ത്രണങ്ങൾ 2027 ഫെബ്രുവരി 25 വരെ തുടരും.

ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ, പെർമിറ്റുകൾ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനുകൾ (eTAs) ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ കാനഡ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. കാനഡയ്ക്ക് പുറത്തുള്ള, സ്ഥിരതാമസാനുമതി ലഭിച്ചവർക്കും ഈ നിയന്ത്രണം ബാധകമാണ്. കൂടാതെ കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ DRC-യിൽ ഉണ്ടായിരുന്ന വിദേശ പൗരന്മാർക്ക് കാനഡയിലേക്ക് പ്രവേശിക്കുന്നതിനോ, കാനഡയിലൂടെ യാത്ര ചെയ്യുന്നതിനോ അനുവാദമുണ്ടായിരിക്കില്ല.

കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ DRC, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും കാനഡയിലേക്ക് പ്രവേശിക്കാം. എന്നാൽ, ഇവർ കാനഡയിൽ എത്തുമ്പോൾ നിർബന്ധിത ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. കൂടാതെ, 21 ദിവസത്തെ ക്വാറന്റൈനോ, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഐസൊലേഷനോ (പ്രത്യേക പരിചരണത്തിൽ കഴിയൽ) പാലിക്കേണ്ടതുണ്ട്.

You might also like
This week's Malayalam OTT releases: November 23–29; new movies including Sathyameva on various platforms

ഈ ആഴ്ചയിലെ മലയാളം ഒടിടി റിലീസുകൾ: നവംബർ 23–29; സത്യമേവ ഉൾപ്പെടെ പുതിയ ചിത്രങ്ങൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ

അർകെൻസയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

പ്രതികൂല കാലാവസ്ഥ; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി യുഎസ് വിമാനക്കമ്പനികള്‍

Two children among six dead after plane crash off Mississippi coast

മിസിസിപ്പി തീരത്ത് വിമാനം തകർന്ന് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു

India's batting blitz leaves New Zealand with an uphill fight for survival

ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്; വെല്ലിംഗ്ടണിൽ അതിജീവനത്തിനായി ന്യൂസിലൻഡിന് കടുത്ത പോരാട്ടം

AAIP ഡ്രോ: 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

Top Picks for You
Top Picks for You