newsroom@amcainnews.com

ഫെഡറൽ ഉപതിരഞ്ഞെടുപ്പുകൾ: മുൻ‌കൂർ വോട്ടെടുപ്പ് ആരംഭിച്ചു

മോൺട്രിയൽ : മൂന്ന് പ്രവിശ്യകളിലെ ആറ് ഫെഡറൽ ഉപതിരഞ്ഞെടുപ്പുകൾക്കായുള്ള മുൻകൂർ വോട്ടെടുപ്പ് ഇന്ന് (നവംബർ 27 വെള്ളിയാഴ്ച) ആരംഭിച്ചു. ക്യുബെക്കിലെ മൂന്ന് റൈഡിങ്ങിൽ അടക്കം ആറ് ഇടത്താണ് ഡിസംബർ 7-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാവിലെ 9 മുതൽ രാത്രി 9 വരെ, ദിവസവും 12 മണിക്കൂർ വോട്ടിങ് നടക്കും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് തപാൽ വഴി വോട്ടർ ഇൻഫർമേഷൻ കാർഡ് വിതരണം ചെയ്തതായി ഇലക്ഷൻസ് കാനഡ അറിയിച്ചു.

ക്യുബെക്കിലെ റോസ്‌മോണ്ട്-ലാ പെറ്റിറ്റ് പാട്രി, ലോറിയർ-സെൻ്റ്-മേരി, സെൻ്റ്-ഹയാസിന്തെ–ബാഗോട്ട്–ആക്ടൺ എന്നീ റൈഡിങ്ങുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ ഒൻ്റാരിയോയിലെ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത്, സ്കാർബറോ നോർത്ത് എന്നിവിടങ്ങളിലും, സസ്കാച്വാനിലെ യോർക്ക്ടൺ-മെൽവില്ലിലുമാണ് നടക്കുന്നത്.

റോസ്‌മോണ്ട്-ലാ പെറ്റിറ്റ് പാട്രി ഫെഡറൽ സീറ്റിലേക്ക് കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഓസ്മാർ ലാനോസ് മാർട്ടിനെസ്, ലിബറൽ പാർട്ടിയിൽ നിന്ന് ജീൻ-സെബാസ്റ്റ്യൻ വാലീ, ബ്ലോക്ക് ക്യുബെക്കോയിസിൽ നിന്ന് അലക്സാണ്ടർ കർസി, എൻ.ഡി.പിയിൽ നിന്ന് പിയറി സെറെ എന്നിവരാണ് മത്സരിക്കുന്നത്.

ലോറിയർ-സെൻ്റ്-മേരി റൈഡിങ്ങിൽ ഗൈ കോർമിയർ (ലിബറൽ പാർട്ടി), മാത്യു ഫോർണിയർ (കൺസർവേറ്റീവ് പാർട്ടി), നിമ മച്ചൗഫ് (എൻ‌ഡി‌പി), സുംറെറ്റേ ആർക്കിൻ (ബ്ലോക്ക് ക്യുബെക്കോയിസ്) എന്നിവരും മറ്റു നാല് സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. കാരൊലിൻ എമണ്ട് (ബ്ലോക്ക് ക്യുബെക്കോയിസ്), ചാന്‍റൽ സൂസി (ലിബറൽ പാർട്ടി), മാത്യു ബോയ്‌സ്‌വെർട്ട് (എൻ‌ഡി‌പി), ലൂക്ക് ബ്രോഡ്യൂർ-ജോർഡെയ്ൻ (കൺസർവേറ്റീവ് പാർട്ടി) എന്നിവരാണ് സെൻ്റ്-ഹയാസിന്തെ–ബാഗോട്ട്–ആക്ടൺ റൈഡിങ്ങിലെ സ്ഥാനാർത്ഥികൾ.

You might also like
Grok AI creates child sexual abuse material; Virginia and Oregon sue Musk's SpaceX

ഗ്രോക്ക് (Grok) എഐ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ നിർമ്മിക്കുന്നു; മസ്കിന്റെ സ്പേസ് എക്സിനെതിരെ കേസ് നൽകി വിർജീനിയയും ഒറിഗോണും

Wall Street futures rebound as battered AI stocks gain ground

തകർന്നടിഞ്ഞ എഐ (AI) ഓഹരികൾ തിരിച്ചുകയറിയതോടെ വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സ് കുതിച്ചുയർന്നു

US Senate committee investigates JD Vance's ties to Venezuelan oil contract

വെനസ്വേലൻ എണ്ണ കരാറുമായുള്ള ജെ.ഡി. വാൻസിന്റെ ബന്ധം യുഎസ് സെനറ്റ് സമിതി അന്വേഷിക്കുന്നു

Construction unsuited to the Kerala lifestyle; 41 houses in Ayithara lie abandoned and overgrown with weeds

കേരളീയ ജീവിതരീതിക്ക് യോജിക്കാത്ത നിർമ്മാണം; ആയിത്തറയിൽ 41 വീടുകൾ കാടുകയറി നശിക്കുന്നു

Judge Strikes Down Four-Year Limit, International Students Keep “Duration of Status”

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നാല് വർഷത്തെ സമയപരിധി ജഡ്ജി റദ്ദാക്കി; ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ തുടരും

Tragic death of 7-year-old girl in Jaipur after eating noodles; sister undergoing treatment

ജയ്പൂരിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരി ചികിത്സയിൽ

Top Picks for You
Top Picks for You