newsroom@amcainnews.com

പുതിയ ODSP പേയ്‌മെൻ്റുകൾ നവംബർ 30 തിങ്കളാഴ്ച അക്കൗണ്ടിലേക്ക്

ഓട്ടവ : ഒൻ്റാരിയോ നിവാസികളായ ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക സഹായം ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം പേയ്‌മെൻ്റ് നവംബർ 30 തിങ്കളാഴ്ച ലഭിക്കും. അർഹരായ വ്യക്തികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും താമസസൗകര്യത്തിനുമായി പ്രതിമാസം 1,436 ഡോളർ വരെ സഹായധനമായി ലഭിക്കും. അടുത്ത മാസത്തെ സഹായധനം ക്രിസ്മസ് അവധിക്ക് മുമ്പായി ഡിസംബർ 22 ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും ഒൻ്റാരിയോ സർക്കാർ അറിയിച്ചു.

ഭക്ഷണം, വസ്ത്രം, ഗതാഗതം, വ്യക്തിപരമായ ആവശ്യങ്ങൾ, മറ്റ് ദൈനംദിന ചെലവുകൾ തുടങ്ങിയ അടിസ്ഥാന ജീവിതച്ചെലവുകൾക്കായി പ്രതിമാസം 825 ഡോളറും ഷെൽട്ടർ അലവൻസായി 611 ഡോളറും ലഭിക്കും. വാടക, മോർഗെജ് തിരിച്ചടവുകൾ, യൂട്ടിലിറ്റി ചാർജുകൾ, ഭവന ഇൻഷുറൻസ്, കോണ്ടോമിനിയം അല്ലെങ്കിൽ കോ-ഓപ്പറേറ്റീവ് ഫീസുകൾ എന്നിവയെല്ലാം ഷെൽട്ടർ അലവൻസിൽ ഉൾപ്പെടുന്നു.

2026 ജൂലൈയിൽ പണപ്പെരുപ്പം കണക്കിലെടുത്ത് ODSP നിരക്കുകൾ 1.9% വർധിപ്പിച്ചിരുന്നു. ഇതോടെ യോഗ്യരായ ഒൻ്റാരിയോ നിവാസികൾക്കുള്ള പരമാവധി പ്രതിമാസ സഹായം 1,408 ഡോളറിൽ നിന്ന് 1,436 ഡോളറായി ഉയർന്നു. ഇതിനുപുറമെ, അർഹരായവർക്ക് ഫെഡറൽ കാനഡ ഡിസെബിലിറ്റി ബെനിഫിറ്റിലൂടെ പ്രതിമാസം 204.20 ഡോളർ വരെ ലഭിക്കും. ഈ തുക ODSP വരുമാനമായി കണക്കാക്കാത്തതിനാൽ പ്രതിമാസം ആകെ 1,640.20 ഡോളർ വരെ സഹായം ലഭിക്കാം.

You might also like
Major lapse at Thrissur Medical College; dead body lay in the toilet for 36 hours

തൃശൂർ മെഡിക്കൽ കോളജിൽ വലിയ വീഴ്ച; മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ

ചികിത്സ വൈകുന്നു: കാനഡയിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രതിസന്ധി രൂക്ഷം

VinFast to enter India's electric two-wheeler market in first half of 2027

2027 ആദ്യ പകുതിയിൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് പ്രവേശിക്കാൻ വിൻഫാസ്റ്റ്

ടിന്നിലടച്ച പച്ചക്കറി ഇറക്കുമതിക്ക് നിയന്ത്രണം: പുതിയ താരിഫ് ഏർപ്പെടുത്തി കാനഡ

Building a stronger Canada through a well-managed, predictable immigration system

സുസ്ഥിര കുടിയേറ്റ നയത്തിലൂടെ കരുത്തുറ്റ കാനഡ കെട്ടിപ്പടുക്കാൻ സർക്കാർ

നോർത്ത് കാരൊലൈന സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റ്സ്: റീകൗണ്ടിങിലും ചക്ക് ഹബ്ബാര്‍ഡിന് ജയം

Top Picks for You
Top Picks for You