newsroom@amcainnews.com

യുഎസില്‍ സാങ്കേതിക സംവിധാന തകരാർ തുടരും: മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ മേധാവി

വാഷിങ്ടൺ : കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമ-ബാങ്കിങ് മേഖലകളിലുണ്ടായ സാങ്കേതിക തകരാറുകള്‍ മറ്റു പല മേഖലകളിലും തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി. സാങ്കേതിക സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്‍റെയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായി ഇത്തരം തടസ്സങ്ങള്‍ സ്വാഭാവികമാണെന്ന് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലെയ്റ്റണ്‍വ്യക്തമാക്കി. പഴയ അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുന്ന ഘട്ടത്തില്‍ സേവനങ്ങളില്‍ തടസ്സങ്ങളും സാങ്കേതിക പിഴവുകളും ഉണ്ടാകാമെന്നും ക്ലെയ്റ്റണ്‍ പറഞ്ഞു. അതേസമയം, എഫ്ബിഐയെയും കൃഷിവകുപ്പിനെയും ലക്ഷ്യമിട്ട് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രത്യേക സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും നവീകരണം അനിവാര്യമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ പഴയ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മാസം അമേരിക്കയിലെ നിരവധി സുപ്രധാന സംവിധാനങ്ങളാണ് സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് തടസ്സപ്പെട്ടത്. രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്ന സംഭവം, മൈക്രോസോഫ്റ്റിന്‍റെ ഇ-മെയില്‍ സേവനങ്ങളിലുണ്ടായ തടസ്സം, പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച സാങ്കേതിക പ്രശ്‌നം, ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) നെറ്റ്വര്‍ക്കിലുണ്ടായ താല്‍ക്കാലിക തടസ്സം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

You might also like
Google gives IIT Kharagpur $5 million to fund AI research and student training

എഐ ഗവേഷണത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമായി ഐഐടി ഖരഗ്പൂരിന് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ

കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ 20-ന് അക്കൗണ്ടിലേക്ക്

ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

AAIP ഡ്രോ: 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

Nvidia Creates Oversight Committee For National Security, Export Controls

ദേശീയ സുരക്ഷയ്ക്കും കയറ്റുമതി നിയന്ത്രണത്തിനുമായി മേൽനോട്ട സമിതി രൂപീകരിച്ച് എൻവിഡിയ

Top Picks for You
Top Picks for You