newsroom@amcainnews.com

ആൽബർട്ട ഹൈവേ 16-ൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു; എട്ടു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

എഡ്മിന്‍റൻ : കിഴക്കൻ ആൽബർട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചതായി ആർ.സി.എം.പി (RCMP) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഉൾപ്പെട്ട എട്ട് വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എഡ്മിന്‍റനിൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെ കിറ്റ്‌സ്‌കോട്ടിക്ക് സമീപം ഹൈവേ 16-ൽ വൈകുന്നേരം 7:30-ഓടെയായിരുന്നു അപകടം.

ലോയ്ഡ്മിൻസ്റ്ററിന് സമീപം റേഞ്ച് റോഡ് 14-ൽ ഹൈവേ 16 മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന എസ്‌യുവി (SUV)യിൽ സെമി ട്രക്ക് (ലോറി) ഇടിക്കുകയായിരുന്നു. എസ്‌യുവി ഓടിച്ചിരുന്ന വെർമിലിയൻ സ്വദേശിയായ 37 വയസ്സുള്ള യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അഞ്ച് വയസ്സും ഒമ്പത് വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയും കുട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമല്ല.

അപകടത്തെത്തുടർന്ന് ഹൈവേ രാത്രി മുഴുവൻ അടച്ചിട്ടിരുന്നു. അമിതവേഗതയോ മദ്യപാനമോ ഈ അപകടത്തിന് കാരണമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.

You might also like

ക്നാനായ കാത്തലിക് വിമൻസ് ഫോറം വെസ്റ്റേൺ ഒൻ്റാരിയോയ്ക്ക് പുതിയ നേതൃത്വം

സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

നോർത്ത് ടെക്സസിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ തടസ്സം: വിയ റെയിൽ സർവീസിനെ ബാധിക്കുന്നു

‘ഗ്രൗണ്ട് സ്റ്റോപ്പ്’: ടൊറൻ്റോയിൽ നിന്നുള്ള യു.എസ് വിമാന സർവീസുകൾ റദ്ദാക്കി

വാഷിങ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്: പ്രതി ഡോക്ടർ

Top Picks for You
Top Picks for You