newsroom@amcainnews.com

50 വിദേശ തൊഴിലാളികൾക്ക് കൂടി അവസരം: NTNP ഇമി​ഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് കാനഡ

യെല്ലോ നൈഫ് : കാനഡയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്ന വിദേശികൾക്ക് അവസരമൊരുക്കി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാമിന് (NTNP) ഇമി​ഗ്രേഷൻ ക്വാട്ട ഫെഡറൽ സർക്കാർ വർധിപ്പിച്ചു. 50 വിദേശ തൊഴിലാളികളെക്കൂടി സ്ഥിരതാമസത്തിനായി നാമനിർദ്ദേശം ചെയ്യാൻ അനുമതി ലഭിച്ചതോടെ, NTNP-യുടെ വാർഷിക കുടിയേറ്റ ക്വാട്ട 350 ആയി ഉയർന്നു. തുടക്കത്തിൽ 197 നോമിനേഷനുകൾ ആയിരുന്നു ഫെഡറൽ സർക്കാർ 2026-ൽ അനുവദിച്ചിരുന്നത്. പിന്നീട് ഓഗസ്റ്റിൽ 103 സീറ്റുകൾ കൂടി ഫെഡറൽ സർക്കാർ അനുവദിച്ചു. ഇപ്പോൾ ഇപ്പോൾ 50 സീറ്റുകൾ കൂടി ലഭിച്ചതോടെ 2025-ലെ ആകെ ക്വാട്ട 350 ആയി.

ഇതോടെ NTNP (Northwest Territories Nominee Program) തങ്ങളുടെ ‘എംപ്ലോയർ-ഡ്രിവൻ സ്ട്രീമിന്’ (EDS) കീഴിൽ നവംബർ 18-ന് ഒരു അധിക ‘എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ്’ (EOI) ഡ്രോ നടത്തുമെന്നും നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. NTNP-യുടെ ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിനായി, വിദേശ പൗരന്മാർ നവംബർ 17-ന് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് സമയം രാത്രി 11:59-ന് മുൻപായി തങ്ങളുടെ EOI പ്രൊഫൈലുകൾ സമർപ്പിക്കണം.

You might also like

ആൽബർട്ട ഹൈവേ 16-ൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു; എട്ടു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

യുഎസിലെ ഹോസ്റ്റല്‍ മുറിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി

Major Foreign Tour Following Recovery; Pope Leo Begins Three-Nation Visit

രോഗമുക്തിക്ക് ശേഷം വൻ വിദേശപര്യടനം; ലിയോ മാർപാപ്പയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി

Senate advances energy permitting bill opposed by some Democrats, tribes

പാരിസ്ഥിതിക, ഗോത്ര വിഭാഗങ്ങളുടെ എതിർപ്പ് മറികടന്ന് ഊർജ്ജ അനുമതി ബില്ലുമായി യു.എസ് സെനറ്റ് മുന്നോട്ട്

Government of Canada announces targeted reforms to the Temporary Foreign Worker Program to respond to labour market needs

തൊഴിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ കാതലായ മാറ്റങ്ങളുമായി കാനഡ സര്‍ക്കാര്‍

Top Picks for You
Top Picks for You