newsroom@amcainnews.com

ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17-ന് കരിങ്കുന്നത്ത്

കരിങ്കുന്നം : സെൻ്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്ക പള്ളി തിരുനാൾ പ്രസുദേന്തിമാരും, കരിങ്കുന്നം സോഷ്യൽ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്നാമത് ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17 ന് കരിങ്കുന്നത്ത് നടക്കും. 570 കിലോഗ്രാം ഭാര വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി ടീമുകൾ പങ്കെടുക്കും. കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ തൊമ്മനും മക്കളും ടീം നിയന്ത്രിക്കും.

കരിങ്കുന്നം നിവാസിയും ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ഇൻ്റർനാഷണൽ വടംവലി മത്സരത്തിന്‍റെ ഭാരവാഹിയുമായ സജി മുല്ലപ്പള്ളിൽ ആണ് മത്സരത്തിന്‍റെ പ്ലാറ്റിനം സ്പോൺസർ. മുൻ കരിങ്കുന്നം ഡിവിഷൻ ബ്ലോക്ക്‌ മെമ്പറും ഷിക്കാഗോ ക്‌നാനായ കാത്തോലിക് സൊസൈറ്റിയുടെ (KCS) നിയുക്ത പ്രസിഡൻ്റുമായ ഷിബു ജോസഫ് മുളയാനിക്കുന്നേലാണ് മെഗാ സ്പോൺസർ.

മത്സരവിജയികൾക്കുള്ള സൈമൺ കൈതക്കത്തൊട്ടിയിൽ മെമ്മോറിയൽ ട്രോഫിയും 100,001/ രൂപയും സ്പോൺസർ ചെയ്തിരിക്കുന്നത് ഷിക്കാഗോയിലെ ബിസിനസുകാരനും ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ മുൻ പ്രസിഡൻ്റുമായ ബിനു കൈതക്കതൊട്ടിയിലും കുടുംബവുമാണ്. രണ്ടാം സമ്മാനമായ 75,001/ രൂപയും കൂവപ്ലാക്കൽ K.J. പോത്തൻ & മാർഗ്ഗരീത്ത മെമ്മോറിയൽ ട്രോഫിയും സ്പോൺസർ ചെയ്‌തിരിക്കുന്നത് സൗദിയിൽ ബിസിനസുകാരനും കരിങ്കുന്നത്തെ പ്രധാന ക്ലബ്ബായ ചാരിറ്റിബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനുമായ ഷാജി കൂവപ്ലാക്കലും കുടുംബവുമാണ്.

ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബിൻ്റെ മുൻ പ്രസിഡന്റും സോഷ്യൽ വർക്കറുമായ സോയി കുഴിപറമ്പിലും കുടുംബവുമാണ് മൂന്നാം സമ്മാനമായ 50,001/ രൂപയും മാത്യു & ഏലിയാമ്മ കുഴിപറമ്പിൽ മെമ്മോറിയൽ ട്രോഫിയും സ്പോൺസർ ചെയ്തിരിക്കുന്നത്. നാലാം സമ്മാനമായ 25,001/ രൂപയും റ്റി.എം. സിറിയക് തട്ടാമറ്റത്തിൽ മെമ്മോറിയൽ ട്രോഫിയും യു.കെ യിൽ സ്ഥിര താമസക്കാരനും കരിങ്കുന്നം ചാരിറ്റിബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനുമായ സജി തട്ടാമറ്റത്തിലും കുടുംബവും സ്പോൺസർ ചെയ്യുന്നു. MVP – ജോൺ & അന്നക്കുട്ടി ആലപ്പാട്ട് മെമ്മോറിയൽ ട്രോഫി സ്പോൺസർ ചെയ്‌തിരിക്കുന്നത് ആലപ്പാട്ട് കുടുംബമാണ്.

You might also like

കിഴക്കൻ ആൽബർട്ടയിൽ സിഎൻ റെയിൽ പാളം തെറ്റി: ബോഗികളിൽ അപകടകരമായ വസ്തുക്കൾ

‘ഗ്രൗണ്ട് സ്റ്റോപ്പ്’: ടൊറൻ്റോയിൽ നിന്നുള്ള യു.എസ് വിമാന സർവീസുകൾ റദ്ദാക്കി

COP31 leaders try out new sales pitch for climate action: do it for the economy

സാമ്പത്തിക നേട്ടത്തിനായി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാം: പുതിയ നിർദ്ദേശവുമായി കോപ്31 ഉച്ചകോടി

Canada announces fresh Russia-related sanctions

കാനഡ റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിച്ചു; 38 സ്ഥാപനങ്ങളും 24 വ്യക്തികളും പുതിയ പട്ടികയിൽ

കടുത്ത വരൾച്ച, കനത്ത ചൂട്: കാൽഗറിയിൽ തീപിടിത്ത സാധ്യതാ മുന്നറിയിപ്പ്

ലോഹക്കഷണങ്ങളുടെ സാന്നിധ്യം: കാനഡയിലുടനീളം 29 ഇനം ബിയറുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You