ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ ബിസിനസ് ഫോറം ഉദ്ഘാടനം, നാളെ (നവംബർ 15 ഞായറാഴ്ച) ഫിലഡൽഫിയയിലെ അസെന്‍ഷന്‍ ചര്‍ച്ച് ഹാളിൽ നടക്കും. ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് ഫോറം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സന്തോഷ് നായര്‍, ട്രഷറര്‍ ആൻ്റോ വര്‍ക്കി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
ഫൊക്കാനയുടെ പതിനഞ്ചിന കമ്മിറ്റികളില്‍ ഒന്നായ ബിസിനസ് ഫോറത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍, സംരംഭകരെയും ബിസിനസ് നടത്തുന്നവരെയും ഒന്നിച്ചു കൊണ്ട് വന്നു അവരുടെ അറിവുകളും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനും ബിസിനസ് വളര്‍ച്ചക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വേദികള്‍ സാധ്യമാക്കുക എന്നുള്ളതാണ്. ഇതിലൂടെ പുതിയ ബിസിനസ് അവസരങ്ങളും ഉപയോക്താക്കളെയും കണ്ടെത്തുവാന്‍ സാധിക്കുകയും, നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്തുവാനും, പുതിയ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുവാനും സാധിക്കും. ഒപ്പം ബിസിനസ് ഡയറക്ടറിയും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയംഗം ബിജോ വിതയത്തില്‍ കോര്‍ഡിനേറ്ററായും, എക്‌സിക്യൂട്ടീവ് മെമ്പര്‍ സോണി അമ്പൂക്കന്‍ അഡൈ്വസറും ആയുള്ള ബിസിനസ് ഫോറത്തിന്‍റെ ചെയര്‍മാന്‍ പ്രമുഖ വ്യവസായി മാത്യു ചെറിയാന്‍ ആണ്. കമ്മിറ്റിയംഗമായി അജിത് ചാണ്ടിയും, കോര്‍ഡിനേറ്ററന്മാരായി ബിജു ജോര്‍ജ്, റജി കുര്യന്‍ എന്നിവരും, തോമസ് സഖറിയാ (വൈസ് ചെയര്‍മാന്‍), വർഗീസ് ചാക്കോ (സെക്രട്ടറി), അലക്‌സ് ചെറിയാന്‍ (ട്രഷറര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു.








