newsroom@amcainnews.com

ക്നാനായ കാത്തലിക് വിമൻസ് ഫോറം വെസ്റ്റേൺ ഒൻ്റാരിയോയ്ക്ക് പുതിയ നേതൃത്വം

ലണ്ടൻ ഒൻ്റാരിയോ : കാനഡയിലെ ലണ്ടൻ ഒൻ്റാരിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒൻ്റാരിയോയുടെ (KCCWO) പോഷക സംഘടനയായ ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് വെസ്റ്റേൺ ഒൻ്റാരിയോ (KCWFWO) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 7 ശനിയാഴ്ച ലണ്ടൻ ഒൻ്റാരിയോയിലെ ക്നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026–2028 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. യോഗത്തിൽ KCWFWO പ്രസിഡൻ്റ് ഫെബി തൈക്കാട്ട് അധ്യക്ഷത വഹിച്ചു. പുതിയ ഭരണസമിതിയുടെ പ്രസിഡൻ്റായി […]

ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17-ന് കരിങ്കുന്നത്ത്

കരിങ്കുന്നം : സെൻ്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്ക പള്ളി തിരുനാൾ പ്രസുദേന്തിമാരും, കരിങ്കുന്നം സോഷ്യൽ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്നാമത് ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17 ന് കരിങ്കുന്നത്ത് നടക്കും. 570 കിലോഗ്രാം ഭാര വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി ടീമുകൾ പങ്കെടുക്കും. കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ തൊമ്മനും മക്കളും ടീം നിയന്ത്രിക്കും. കരിങ്കുന്നം നിവാസിയും ഷിക്കാഗോ […]

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതുനേതൃത്വം; ഗോപിനാഥക്കുറുപ്പ് പ്രസിഡൻ്റ്, രഞ്ജിത് പിള്ള സെക്രട്ടറി

ന്യൂയോർക്ക് : ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം നവംബര്‍ 11 ബുധനാഴ്ച വൈകിട്ട് എട്ടിന് പ്രസിഡൻ്റ് ഗോപിനാഥക്കുറുപ്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംഘത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും വന്‍ വിജയമായിരുന്നുവെന്ന് പൊതുയോഗം വിലയിരുത്തി. ഈ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ഭാരവാഹികളെയും പ്രവര്‍ത്തകരെയും സന്നദ്ധസേവകരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും […]

ഫൊക്കാന ബിസിനസ് ഫോറം ഉദ്ഘാടനം നാളെ ഫിലഡൽഫിയയില്‍

ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ ബിസിനസ് ഫോറം ഉദ്ഘാടനം, നാളെ (നവംബർ 15 ഞായറാഴ്ച) ഫിലഡൽഫിയയിലെ അസെന്‍ഷന്‍ ചര്‍ച്ച് ഹാളിൽ നടക്കും. ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് ഫോറം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സന്തോഷ് നായര്‍, ട്രഷറര്‍ ആൻ്റോ വര്‍ക്കി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ പതിനഞ്ചിന കമ്മിറ്റികളില്‍ ഒന്നായ ബിസിനസ് ഫോറത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍, സംരംഭകരെയും ബിസിനസ് നടത്തുന്നവരെയും ഒന്നിച്ചു കൊണ്ട് വന്നു അവരുടെ […]

വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടൺ : വ്യോമഗതാഗത നിയന്ത്രണ സംവിധാനം, വിമാനത്താവളങ്ങളിലെ കണ്‍ട്രോള്‍ ടവറുകള്‍, ടെര്‍മിനലുകള്‍ തുടങ്ങി നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതിനുള്ള നിയമനിര്‍മാണം എത്രയും വേഗം പാസാക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. രാജ്യത്തെ വ്യോമഗതഗതം സ്തംഭിച്ചതിനു പിന്നാലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ എറിക് ഷ്മിറ്റുമായിഫോണില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. സെനറ്റിലെ കൊമേഴ്സ്, സയന്‍സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയില്‍ അംഗമായ ഷ്മിറ്റ് കഴിഞ്ഞ സെപ്റ്റംബറിലാണ് ‘മോഡേണ്‍ സ്‌കൈസ് ആക്ട്’ അവതരിപ്പിച്ചത്. രാജ്യത്തെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി 30 […]

50 വിദേശ തൊഴിലാളികൾക്ക് കൂടി അവസരം: NTNP ഇമി​ഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് കാനഡ

യെല്ലോ നൈഫ് : കാനഡയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്ന വിദേശികൾക്ക് അവസരമൊരുക്കി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാമിന് (NTNP) ഇമി​ഗ്രേഷൻ ക്വാട്ട ഫെഡറൽ സർക്കാർ വർധിപ്പിച്ചു. 50 വിദേശ തൊഴിലാളികളെക്കൂടി സ്ഥിരതാമസത്തിനായി നാമനിർദ്ദേശം ചെയ്യാൻ അനുമതി ലഭിച്ചതോടെ, NTNP-യുടെ വാർഷിക കുടിയേറ്റ ക്വാട്ട 350 ആയി ഉയർന്നു. തുടക്കത്തിൽ 197 നോമിനേഷനുകൾ ആയിരുന്നു ഫെഡറൽ സർക്കാർ 2026-ൽ അനുവദിച്ചിരുന്നത്. പിന്നീട് ഓഗസ്റ്റിൽ 103 സീറ്റുകൾ കൂടി ഫെഡറൽ സർക്കാർ അനുവദിച്ചു. ഇപ്പോൾ ഇപ്പോൾ 50 സീറ്റുകൾ കൂടി […]

യുഎസില്‍ അഞ്ചാംപനി പടരുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

വാഷിങ്ടണ്‍ : യുഎസില്‍ അഞ്ചാംപനി (മീസില്‍സ്) വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തുടനീളം രോഗബാധിതരുടെ എണ്ണം 5,412 ആയി ഉയര്‍ന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച വിസ്‌കോണ്‍സെനിലും പെൻസിൽവേനിയയിലും ഓരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം ഒരാഴ്ചയ്ക്കിടെ 230 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിസ്‌കോണ്‍സെനില്‍ അഞ്ചാംപനി ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പെൻസിൽവേനിയയിലും ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ […]

ഇവി-യെ ആഡംബര നികുതിയിൽ നിന്ന് ഒഴിവാക്കി കാനഡ: ഇളവ് 1.5 ലക്ഷം ഡോളർ വരെയുള്ള വാഹനങ്ങൾക്ക്

ഓട്ടവ : കാനഡയിലെ ആഡംബര നികുതിയിൽ (luxury tax) നിന്ന് കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കുമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ പ്രഖ്യാപിച്ചു. 150,000 ഡോളറിൽ താഴെ വിലയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളെയും 10% വരുന്ന ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. നേരത്തെ, 100,000 ഡോളറിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ ആഡംബര വാഹനങ്ങൾക്കും ഈ നികുതി ബാധകമായിരുന്നു. സീറോ-എമിഷൻ വാഹനങ്ങളുടെ ഉയർന്ന വില കണക്കിലെടുത്തും, ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ […]

സ്റ്റെൽക്കോ ഹാമിൽട്ടൺ പ്ലാൻ്റ് പ്രവർത്തന സജ്ജം: പിരിച്ചുവിട്ട 175 തൊഴിലാളികളെ തിരിച്ചെടുക്കും

ഹാമിൽട്ടൺ : ഒൻ്റാരിയോ ഹാമിൽട്ടണിലെ ഫിനിഷിങ് പ്ലാൻ്റ് പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന്, താൽക്കാലികമായി പിരിച്ചുവിട്ട 175 സ്റ്റീൽ തൊഴിലാളികളെ തിരിച്ചെടുക്കാൻ സ്റ്റെൽക്കോ (Stelco) തീരുമാനിച്ചു. ജോലി നഷ്ടപ്പെട്ട എല്ലാ ജീവനക്കാരെയും ഡിസംബർ 1-ന് തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് സ്റ്റെൽക്കോയുടെ മാതൃകമ്പനിയായ ക്ലീവ്‌ലാൻഡ്-ക്ലിഫ്സ് ഇൻക്. (Cleveland-Cliffs Inc.) വെള്ളിയാഴ്ച അറിയിച്ചു. തൊഴിലാളികളുടെ പിരിച്ചുവിടൽ അമേരിക്കൻ കമ്പനിക്ക് സ്റ്റീൽ നിർമ്മാണ കമ്പനി ഏറ്റെടുക്കാൻ അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ ലംഘനമാണ് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു. യുഎസ് താരിഫുകൾ, കനേഡിയൻ സ്റ്റീലിനുള്ള […]

‘ഗ്രൗണ്ട് സ്റ്റോപ്പ്’: ടൊറൻ്റോയിൽ നിന്നുള്ള യു.എസ് വിമാന സർവീസുകൾ റദ്ദാക്കി

ടൊറൻ്റോ : എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പ്രഖ്യാപിച്ചതോടെ ടൊറൻ്റോയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. അപ്രതീക്ഷിതമായ ഈ നടപടിയിൽ നിരവധി യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങി. ഈസ്റ്റേൺ ടൈം വൈകുന്നേരം 4 മണിയോടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് രാത്രി 8:15-ഓടെ FAA ഈ നിയന്ത്രണം പിൻവലിക്കുകയും, വിമാനങ്ങൾക്ക് വീണ്ടും സർവീസ് നടത്താൻ അനുമതി നൽകുകയും ചെയ്തു. നിലവിൽ […]