വാഷിങ്ടൺ : ഇടക്കാല തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വൈറ്റ് ഹൗസിൽ നിർണായക അഴിച്ചുപണിയുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ പദവിയിൽ നിന്നും ഒഴിവാക്കി പകരം സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് ട്രംപ് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് മില്ലറുടെ നിയമനം.
സ്ഥാനമൊഴിയുന്ന സൂസി വൈൽസ് ട്രംപിന്‍റെ രാഷ്ട്രീയ പ്രവർത്തന വിഭാഗത്തിലേക്ക് മാറും. 2024-ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ നിയമനമായിരുന്നു വൈൽസിന്റേത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കിയിരുന്നു. ട്രംപിന്‍റെ പ്രസിഡൻസി കാലയളവിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ തുടർന്ന വ്യക്തിയാണ് വൈൽസ്. ആദ്യ ഭരണകാലത്ത് നാല് പേരാണ് ഈ പദവിയിലെത്തിയത്.







