കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഞായറാഴ്ച എഡ്മിന്റനിൽ വിമാന സർവീസുകൾ വൈകി. വരികയും പോവുകയും ചെയ്ത നിരവധി വിമാന സർവീസുകൾ വൈകിയതായി YEG എഡ്മിന്റൻ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
ഞായറാഴ്ച ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ചസ് കാനഡ (ECCC) മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മൂടൽമഞ്ഞ് കാഴ്ചാപരിധി തീരെ കുറയുകയോ അല്ലെങ്കിൽ ഒട്ടും കാഴ്ച ലഭിക്കാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.







