newsroom@amcainnews.com

ബ്രസീല്‍ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടും നിറഞ്ഞത്: ലുലയുടെ വിജയത്തിനെതിരെ ട്രംപ്

ബ്രസീലില്‍ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും വിജയിച്ചതിന് പിന്നാലെ രാജ്യത്തെ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടുകള്‍ നിറഞ്ഞതുമാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം ലോകത്തിന് മുന്നില്‍ മോശം പ്രതിച്ഛായയാണ് സൃഷ്ടിച്ചതെന്നും ഫലം സംശയാസ്പദമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ട്രംപിന്‍റെ പ്രതികരണങ്ങള്‍ ശ്രദ്ധയാകർഷിക്കുന്നു.

മുന്‍ ബ്രസീല്‍ പ്രസിഡൻ്റ് ജൈര്‍ ബൊള്‍സൊനാരോയുടെ മകനായ ഫ്ലാവിയോ ബൊള്‍സൊനാരോ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലതുപക്ഷ നിലപാടുകള്‍ക്ക് പേരുകേട്ട ബൊള്‍സൊനാരോ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപ്, ഫ്ലാവിയോയുടെ വിജയമാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വാഷിങ്ടണില്‍നിന്ന് അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ബ്രസീലിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പുകള്‍ സംശയാതീതമായിരിക്കണമെന്നും ബ്രസീലില്‍ വോട്ടെണ്ണല്‍ നടന്ന രീതിയും നടപടികള്‍ നീട്ടിയതും മോശം പ്രതിച്ഛായ സൃഷ്ടിച്ചെന്നും ട്രംപ് പറഞ്ഞു. താന്‍ ബ്രസീലില്‍ മത്സരിക്കുന്നില്ലെന്നും അമേരിക്കയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ലുലയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇരുവരും തമ്മില്‍ മികച്ച വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില നഗരങ്ങളിലെ ഗതാഗത തടസങ്ങള്‍ കാരണം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ലുലയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ നീട്ടിയിരുന്നു. ഇതിനെതിരെയാണ് ഫ്ലാവിയോ ബൊള്‍സൊനാരോ രംഗത്തെത്തിയത്. അതേസമയം, ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ ഭൂപടം വലതുപക്ഷത്തിന് അനുകൂലമായി മാറുകയാണെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു. വെനസ്വേലന്‍ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍നിന്ന് നീക്കിയ ജനുവരിയിലെ അമേരിക്കന്‍ സൈനിക നീക്കവും മേഖലയില്‍ അമേരിക്കയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ട്രംപ് ഉയര്‍ത്തിക്കാട്ടി.

You might also like
A mother takes her own child's life: Five-year-old suffocated to death by mother in New York; Indian-origin father devastated

പെറ്റമ്മ തന്നെ ജീവനെടുത്തു: ന്യൂയോർക്കിൽ അഞ്ചുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ; ഇന്ത്യൻ വംശജനായ പിതാവ് തകർന്നു

The Great Desperation: 104 Indians deported in February 2025: A year later

വലിയ നിരാശ: 2025 ഫെബ്രുവരിയിൽ നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ; ഒരു വർഷത്തിന് ശേഷം

Crores Worth of Ambergris in Counterfeit Currency Accused's Locker: Police Seize Ambergris Valued at 25 Crores

കള്ളനോട്ട് പ്രതിയുടെ ലോക്കറിൽ കോടികളുടെ തിമിംഗലഛർദ്ദി: 25 കോടിയുടെ ആംബർഗ്രിസ് പിടികൂടി പോലീസ്

Carney’s high popularity, referendum win, and a new right-of-centre party could help Liberals win 10-15 more seats in Alberta in next election, say some politicos

കാർണിയുടെ ജനപ്രീതി, റഫറണ്ടം വിജയം, പുതിയ വലതുപക്ഷ പാർട്ടി: അടുത്ത തിരഞ്ഞെടുപ്പിൽ ആൽബർട്ടയിൽ ലിബറലുകൾക്ക് 10-15 സീറ്റുകൾ വരെ കൂടുതൽ ലഭിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ലോട്ടോ മാക്സ് ഭാഗ്യം ആൽബർട്ടയിൽ: 9 കോടിയുടെ ജാക്ക്പോട്ട് കാൽഗറിയിൽ

Indian national among two killed in Saudi Arabia’s Dammam Airport attack

സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

Top Picks for You
Top Picks for You